ഡൽഹി. ക്രിസ്തുമസ് ആഘോഷങ്ങൾക്കിടെ മധ്യപ്രദേശിൽ ക്രിസ്ത്യൻ വിഭാഗത്തിന് നേരെ വീണ്ടും ആക്രമണം. പരിവർത്തനം ആരോപിച്ച് ബിജെപി വനിതാ നേതാവിന്റെ നേതൃത്വത്തിൽ കാഴ്ച പരിമിതിയുള്ള യുവതിയെയടക്കം കയ്യേറ്റം ചെയ്തു. സംഭവത്തെ ശക്തമായി അപലപിച്ച് CBCI. സമാധാനപരമായി ക്രിസ്മസ് ആഘോഷിക്കാൻ ആഭ്യന്തരമന്ത്രി അമിത് ഷാ നടപടി എടുക്കണമെന്ന് CBCI ആവശ്യപ്പെട്ടു
മധ്യപ്രദേശിലെ ജബൽപൂരിൽ മിഷൻ ഫോർ ദ ബ്ലൈൻഡ്, എന്ന സംഘടന യുടെ ആഭിമുഖ്യത്തിൽ നടന്ന ആഘോഷ പരിപാടിക്കിടെയാണ് ആക്രമണം ഉണ്ടായത്.
ജോൺസണ് സ്കൂളിന്റെ ഓഡിറ്റോ റിയത്തിൽ ശനിയാഴ്ചനടന്ന പരിപാടിക്കിടെ, ബിജെപി ജില്ലാ വൈസ് പ്രസിഡണ്ട് അഞ്ചു ഭാർഗവി
യുടെ നേതൃത്വത്തിൽ ഒരു സംഘം എത്തിയാണ് സംഘർഷം ഉണ്ടാക്കിയത്.
മതപരിവർത്തനം ആരോപിച്ചാണ് ആക്രമിസംഘം സംഘാടകരെ ആക്രമിക്കാൻ ശ്രമിച്ചത്.
മതപരിവർത്തനം അല്ലെന്നും എല്ലാവർഷവും നടക്കുന്ന ആഘോഷ പരിപാടിയാണെന്നും വിശദീകരിച്ച, കാഴ്ച പരിമിതിയുള്ള യുവതിയെ അഞ്ചു ഭാർഗവ കയ്യേറ്റം ചെയ്തു.
പോലീസിന്റെ സാന്നിധ്യത്തിലാണ് കയ്യേറ്റം നടന്നത്. എന്നാൽ സംഭവത്തിൽ കേസോന്നും രജിസ്റ്റർ ചെയ്തിട്ടില്ലെന്ന് പോലീസ് അറിയിച്ചു.
ക്രിസ്ത്യാനികൾക്കെതിരായ ആക്രമണങ്ങൾ വർദ്ധിക്കുന്നതിൽ CBCI അഗാധമായ ദുഃഖം രേഖപ്പെടുത്തി.
അഞ്ജു ഭാർഗവയെ BJP യിൽ നിന്ന് ഉടൻ പുറത്താക്കണമെന്ന് സിബിസിഐ.
ഇത്തരം സംഭവങ്ങൾ ഭരണഘടനാ അവകാശങ്ങളെ ഗുരുതരമായി ദുർബലപ്പെടുത്തുന്നുവെന്നും, അടിയന്തര നടപടി സ്വീകരിക്കാൻ കേന്ദ്ര സംസ്ഥാന സർക്കാറുകൾ തയ്യാറാകണമെന്നും CBCI ആവശ്യപ്പെട്ടു.
ക്രിസ്മസ് സമാധാനപരമായി ആഘോഷിക്കാൻ സുരക്ഷ ഒരുക്കണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ യോട് CBCI അഭ്യർത്ഥിച്ചു.
Home Uncategorized ക്രിസ്തുമസ് ആഘോഷങ്ങൾക്കിടെ മധ്യപ്രദേശിൽ ക്രിസ്ത്യൻ വിഭാഗത്തിന് നേരെ വീണ്ടും ആക്രമണം



































