പത്തനംതിട്ട .വടശ്ശേരിക്കര കുമ്പളത്താമണ്ണിൽ കടുവയിറങ്ങി. ആടിനെ കടുവ കടിച്ചുകൊന്നു. പ്രദേശത്ത് വനംവകുപ്പ് കൂട് സ്ഥാപിച്ചു. RRT സംഘവുമായി നാട്ടുകാർ നേരിയതോതിൽ വാക്ക് തർക്കം ഉണ്ടായി.
വടശ്ശേരിക്കരയുടെ വിവിധ ഭാഗങ്ങളിൽ അടുത്തകാലത്തായി വന്യജീവി ആക്രമണം രൂക്ഷമാണ്. ആനയും കടുവയും കുരങ്ങും അടക്കമുള്ള ജീവികൾ ജനവാസ മേഖലയിലേക്ക് എത്തുന്നു. ഇന്ന് രാവിലെയോടു കൂടി ഇറങ്ങിയ കടുവ ആടിനെ കൊന്നു. കടുവ ജനവാസ മേഖലയിൽ തന്നെയുണ്ടെന്ന് നാട്ടുകാർ ആരോപിച്ചു. ആടിനെ കൊണ്ടുപോയ വഴി നാട്ടുകാർ തിരച്ചിൽ നടത്തിയെങ്കിലും കടുവയെ കണ്ടെത്താൻ കഴിഞ്ഞില്ല. വനം വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി തിരച്ചിൽ നടത്തി. കടുവയെ പിടികൂടാൻ കൂട് സ്ഥാപിച്ചു. ആടിനെ കൊണ്ടുപോയത് കടുവയാണെന്ന് വനം വകുപ്പ് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും നിരീക്ഷണം ശക്തമാക്കി. RRT ടീമും നാട്ടുകാർ തമ്മിൽ വാക്ക് തർക്കം ഉണ്ടായി.
വന്യമൃഗ ശല്യം രൂക്ഷമായിട്ടും വനം വകുപ്പ് ഇടപെടൽ പര്യാപ്തമല്ലെന്ന് ആക്ഷേപവും നാട്ടുകാർക്കുണ്ട്. ജനവാസ മേഖലയിൽ ഇറങ്ങി ആടിനെ കടുവ കൊണ്ടുപോയതോടെ ഭീതിയിലാണ് വടശ്ശേരിക്കര കുമ്പളാത്തമണ്ണിലെ ജനങ്ങളുടെ ജീവിതം.






































