ന്യൂ ഡെൽഹി. പാർലമെന്റിന്റ ശീത കാലസമ്മേളനം ഇന്ന് ആരംഭിക്കും. സമ്മേളനത്തിന് മുൻപായി പ്രധാന മന്ത്രി നരേന്ദ്രമോദി ഇന്ന് മാധ്യമങ്ങളെ കാണും. സമ്മേളനത്തിന് കഴിഞ്ഞ ദിവസം ചേർന്ന സർവകക്ഷി യോഗത്തിൽ ഇരു സഭകളുടെയും സുഗമമായ നടത്തിപ്പിനായി സർക്കാർ പ്രതിപക്ഷത്തിന്റെ പിന്തുണ തേടിയിരുന്നു. അതേസമയം എസ്ഐആറിൽ വിശദമായി ചർച്ച വേണം എന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. കോൺഗ്രസ്,തൃണമൂൽ കോൺഗ്രസ്,ഡിഎംകെ, സമാജ് വാദി പാർട്ടി എന്നീ പാർട്ടികൾ സർവ്വകക്ഷി യോഗത്തിൽ ഇക്കാര്യം വ്യക്തമാക്കിയിരുന്നു. ഡൽഹി സ്ഫോടനം, ലേബർ കോഡ്, വോട്ടു കൊള്ള തുടങ്ങിയ വിഷയങ്ങൾ പാർലമെന്റിൽ സർക്കാരിനെതിരെ ആയുധമാക്കാൻ ആണ് പ്രതിപക്ഷത്തിന് തീരുമാനം. പാർലമെന്റിൽ സ്വീകരിക്കേണ്ട നയസമിയങ്ങൾ ചർച്ച ചെയ്യാൻ ഇന്ത്യ സഖ്യത്തിന്റെ യോഗം ഇന്ന് രാവിലെ 10 മണിക്ക്, മല്ലികർജുൻ ഖർഗെയുടെ ഓഫീസിൽ ചേരും. അതേസമയം ആണവോർജ്ജ ബില്ല് അടക്കം 13 ബില്ലുകൾ ഈ സമ്മേളനത്തിൽ അവതരിപ്പിക്കാനാണ് സർക്കാരിന്റെ തീരുമാനം.
































