നീരജ് ചോപ്രയ്ക്ക് ചരിത്രനേട്ടം, ഒരു ഇന്ത്യൻ താരം ജാവലിനിൽ 90 മീറ്റർ പിന്നിടുന്നത് ചരിത്രത്തിലാദ്യം

25
Advertisement

ദോഹ:ദോഹ ഡമയമണ്ട് ലീഗില്‍ ചരിത്രമെഴുതി നീരജ് ചോപ്ര. കരിയറിൽ ആദ്യമായി 90 മീറ്റർ ദൂരം താണ്ടിയാണ് നീരജ് ചരിത്രമെഴുതിയത്. ആദ്യ അവസരത്തിൽ 88.4 മീറ്റർ ദൂരം ജാവലിൻ പായിച്ച നീരജ് മൂന്നാം ശ്രമത്തിലാണ് 90.23 മീറ്റർ എന്ന ദൂരം പിന്നിട്ടത്. നീരജ് ചോപ്ര ജാവലിനിൽ കുറിച്ച ഏറ്റവും മികച്ച ദൂരമാണ് ഇത്. ഇന്ത്യയുടെ തന്നെ കിഷോർ ജെന നിലവിൽ എട്ടാം സ്ഥാനത്താനുള്ളത്. ജർമൻ താരമായ ജൂലിയൻ വെബെറാണ് നിലവിൽ രണ്ടാം സ്ഥാനത്തുള്ളത്. 89.06 മീറ്റർ ദൂരമാണ് ജൂലിയൻ നിലവിൽ മൂന്നാം ശ്രമത്തിലെത്തിയത്.

കഴിഞ്ഞ വര്‍ഷം 76.31 മീറ്റര്‍ കണ്ടെത്തിയ കിഷോര്‍ ജെന അന്ന് ഒന്‍പതാം സ്ഥാനത്തായിരുന്നു. പാകിസ്ഥാന്റെ ഒളിംപിക് ചാന്പ്യന്‍ അര്‍ഷാദ് നദീം ഇത്തവണ പങ്കെടുക്കുന്നില്ല. രണ്ട് തവണ ലോക ചാംപ്യനായ ഗ്രനാഡയുടെ ആന്‍ഡേഴ്‌സണ്‍ പീറ്റേഴ്സ്, ചെക്ക് റിപ്പബ്ലിക്കിന്റെ നിലവിലെ ചാംപ്യന്‍ യാക്കൂബ് വാഡ്ലെജ്, ജര്‍മ്മനിയുടെ ജൂലിയന്‍ വെബര്‍ എന്നിവര്‍ ഉള്‍പ്പടെ 11 പ്രമുഖ താരങ്ങളാണ് ദോഹയില്‍ മത്സരിക്കുന്നത്.

Advertisement