Home Technology ഐഫോണ്‍ 16 മോഡലുകള്‍ക്ക് വന്‍ വിലക്കുറവ് പ്രഖ്യാപിച്ച് കമ്പനി

ഐഫോണ്‍ 16 മോഡലുകള്‍ക്ക് വന്‍ വിലക്കുറവ് പ്രഖ്യാപിച്ച് കമ്പനി

Advertisement

മുംബൈ: ഐഫോണ്‍ 16 മോഡലുകള്‍ക്ക് വന്‍ വിലക്കുറവ് പ്രഖ്യാപിച്ച് കമ്പനി. വരാനിരിക്കുന്ന ഉത്സവ സീസണ്‍ സെയില്‍സില്‍ വിലക്കുറവ് വലിയ നേട്ടമാക്കാമെന്നാണ് ആപ്പിള്‍ കണക്ക് കൂട്ടുന്നത്. ഐ ഫോണ്‍ 16ന് 8000 രൂപയുടെ കുറവാണ് വരുത്തിയിരിക്കുന്നത്. വിലക്കുറവ് ബേസ് മോഡലിന് മാത്രമല്ല എന്ന പ്രത്യേകത കൂടിയുണ്ട്. സ്റ്റോറേജ് കൂടിയ മോഡലുകള്‍ക്ക് വിലക്കുറവ് പ്രഖ്യാപിച്ചിട്ടുണ്ട്.

Also Read:

ഐ ഫോണ്‍ 16 ബേസ് മോഡലിന് 77,900 രൂപയായിരുന്നത് എട്ടായിരം രൂപ കുറച്ച് 69,900 രൂപയാക്കിയിരിക്കുന്നത്. മുമ്പ് ഐഫോണ്‍ 15 ലോഞ്ച് ചെയ്ത സമയത്തും 77,900 രൂപയായിരുന്നു ബേസ് മോഡല്‍ വില. എന്നാല്‍, ഐ ഫോണ്‍ 16 വില ഒറ്റയടിക്ക് 8000 രൂപ കുറച്ചതോടെ സ്മാര്‍ട്ട് ഫോണ്‍ വിപണിയില്‍ മത്സരം കനത്തു. മികച്ച പെര്‍ഫോമന്‍സും ക്യാമറുമായി ഉപഭോക്താക്കളുടെ ഇഷ്ടഫോണായി മാറിയതിന് പിന്നാലെയുള്ള വിലക്കുറവ് മറ്റ് കമ്പനികള്‍ക്ക് ഉണ്ടാവുന്ന വെല്ലുവിളി ചെറുതല്ല. മറ്റ് പ്രമുഖ കമ്പനികളും ഐഫോണ്‍ മാതൃകയില്‍ വില കുറക്കാന്‍ നിര്‍ബന്ധിതരാവുമെന്നാണ് ടെക് വിദഗ്ധരുടെ അഭിപ്രായം.

ചെറിയ ചെറിയ കോണ്ടന്റ് ക്രിയേറ്റേഴ്സ്, വിദ്യാര്‍ഥികള്‍ എന്നിവരെ ലക്ഷ്യമിട്ടാണ് ആപ്പിളിന്റെ പുതിയ നീക്കം. വില കുറച്ചെങ്കിലും ഫീച്ചറിലോ സ്പെസിഫിക്കേഷനിലോ യാതൊരു കോമ്പ്രമൈസും കമ്പനി വരുത്തിയിട്ടില്ല എന്നതും ശ്രദ്ധേയമാണ്. എ 18 ചിപ്പില്‍ തന്നെയാണ് ഫോണ്‍ ലഭിക്കുക. ആപ്പിളിന്റെ ഈ നീക്കത്തിന് ഉപഭോക്താക്കള്‍ക്കിടയില്‍ വലിയ പിന്തുണയാണ് ലഭിക്കുന്നതെന്ന് ശ്രദ്ധേയമാണ്.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here