ന്യൂസിലൻഡിനെതിരായ ടി20 പരമ്പരയിലെ സഞ്ജുവിന്റെ മോശം പ്രകടനത്തിന് എതിരെ വലിയ വിമർശനമാണ് സഞ്ജുവിന് നേരിടേണ്ടി വരുന്നത്. എന്നാൽ വിമർശനങ്ങൾക്കിടെ സഞ്ജുവിന് പിന്തുണയുമായി രംഗത്ത് എത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരം ആർ അശ്വിൻ. ടീമിലെ അനാവശ്യ മാറ്റങ്ങൾ ഒഴിവാക്കണമെന്നും സഞ്ജുവിന് ഇനിയും അവസരം നൽകണമെന്നും അശ്വിൻ പറഞ്ഞു.
“ഇപ്പോൾ തന്നെ സഞ്ജുവിനെ പുറത്താക്കാൻ ചിന്തിക്കുന്നത് ശരിയല്ല. നന്നായി കളിച്ചപ്പോൾ സഞ്ജുവിന് അവസരങ്ങൾ നൽകിയിരുന്നില്ല. ഇപ്പോൾ ഇഷാൻ നന്നായി കളിക്കുന്നുണ്ട്. ഇനി അയാളുടെ പൊസിഷനും മാറ്റി ‘സർക്കസ്’ കളിക്കാൻ ടീം മാനേജ്‍മെന്റ് തയ്യാറാകരുത് ” അശ്വിൻ തുറന്നടിച്ചു.
തുടക്കം മുതൽ ബൗളർമാരെ ആക്രമിച്ചു കളിക്കുന്നതിനിടെയാണ് സഞ്ജു സാംസൺ പുറത്താകുന്നത്. ഇപ്പോൾ സഞ്ജുവിനെ ശിക്ഷിക്കുന്നത് നീതിയല്ലെന്നും അശ്വിൻ വ്യക്തമാക്കി.




























