മികച്ച ഫുട്ബോൾ താരത്തെ കണ്ടെത്തുന്ന ഫിഫ ദ ബെസ്റ്റ് ലോക ഫുട്ബോള്‍ പുരസ്കാര പ്രഖ്യാപനം ഇന്ന്. ദോഹയിലെ ആസ്പയര്‍ അക്കാദമിയിൽ ഇന്ത്യന്‍ സമയം രാത്രി 10.30ന് ആണ് പുരസ്കാരങ്ങള്‍ വിതരണം ചെയ്യുക.
ബാലൺ ദ ഓർ പുരസ്കാരം നേടിയ ഫ്രാൻസിന്റെ പിഎസ്ജി സ്ട്രൈക്കർ ഉസ്മാൻ ഡെംബലെ, ബാഴ്സലോണ താരം ലാമിന്‍ യമാല്‍ എന്നിവരാണ് മികച്ച പുരുഷതാരത്തിനുള്ള ചുരുക്കപ്പട്ടികയിൽ മുൻനിരയിലുള്ളത്. കൂടാതെ റയല്‍ മാഡ്രിഡ് താരം കിലിയന്‍ എംബാപ്പെ, ലിവര്‍പൂളിന്‍റെ മുഹമ്മദ് സലാ, വിനിഷ്യസ് ജൂനിയര്‍, ഹാരി കെയ്ന്‍, ഫെഡറികോ വാല്‍വര്‍ഡെ, ഡാനി കാര്‍വഹാല്‍, ജൂഡ് ബെല്ലിങ്ഹാം എന്നിവരും ചുരുക്കപ്പട്ടികയിലുണ്ട്.
മികച്ച വനിതാ താരത്തിനുള്ള പട്ടികയിൽ 16 പേരുണ്ട്. ബാഴ്സലോണയുടെ സ്പാനിഷ് വനിത താരം ഐറ്റാന ബോൺമാറ്റിയാണ് സാധ്യതകളിൽ മുമ്പിൽ. കഴിഞ്ഞ വർഷം റയലിന്റെ വിനീഷ്യസ് ജൂനിയറും ബാഴ്സയുടെ ബോൺമാറ്റിയുമാണ് ഈ പുരസ്കാരങ്ങൾ നേടിയത്.
































