25.8 C
Kollam
Wednesday 28th January, 2026 | 12:34:18 AM
Home News Breaking News നാടക – ചലച്ചിത്ര അഭിനയ പരിശീലകനും നാടക കലാകാരനും ഗാന രചയിതാവുമായ  വിജേഷ് കെ.വി കുഴഞ്ഞുവീണു...

നാടക – ചലച്ചിത്ര അഭിനയ പരിശീലകനും നാടക കലാകാരനും ഗാന രചയിതാവുമായ  വിജേഷ് കെ.വി കുഴഞ്ഞുവീണു മരിച്ചു

Advertisement



കൊച്ചി.പ്രശസ്ത നാടക – ചലച്ചിത്ര അഭിനയ പരിശീലകനും നാടക കലാകാരനും ഗാന രചയിതാവുമായ  വിജേഷ് കെ.വി(49) കുഴഞ്ഞുവീണു മരിച്ചു

എറണാകുളം തേവര സേക്രഡ് ഹാർട്ട് കോളേജിൽ നാടക പരിശീലനത്തിനിടെ കുഴഞ്ഞുവീഴുകയായിരുന്നു.

അവിര റബേക്കയുടെ തകരച്ചെണ്ട എന്ന ചിത്രത്തില്‍ പാട്ടെഴുതിയാണ് വിജേഷ് സിനിമ രംഗത്തേക്ക് കടക്കുന്നത് . നിങ്ങള് നിങ്ങളെ മാത്രം ഇഷ്ടപ്പെടല്ലപ്പാ, ‘പെരുത്ത ഭൂമീന്റെ ഉള്ളിന്റുള്ളില് ഒരു ചെറിയ ഭൂമീണ്ട്’ തുടങ്ങി മലയാളികൾ ഏറ്റു ചൊല്ലിയ ധാരാളം ഗാനങ്ങൾ രചിച്ചിട്ടുണ്ട്.കോഴിക്കോട് സ്വദേശിയാണ് വിജേഷ്. ഗുരുവായൂരപ്പൻ കോളജിൽ വിദ്യാർഥിയായിരിക്കേയാണ് അദ്ദേഹം നാടക മേഖലയിലേക്ക് കടന്നുവന്നത്. ശേഷം സ്കൂൾ ഓഫ് ഡ്രാമയിൽ പഠനം. ഇതോടെ നാടക മേഖലയിൽ സജീവമായി.നാടകപ്രവര്‍ത്തകയായ കബനിയാണ് വിജേഷിന്‍റെ ഭാര്യ. വിവാഹ ശേഷം ഇരുവരും ചേർന്ന് ‘തിയ്യറ്റര്‍ ബീറ്റ്‌സ്’ എന്ന പേരിൽ ഒരു നാടക പരിശീലനം ആരംഭിച്ചു. ഇതേറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തിരുന്നു.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here