Home News National വിമാന ടിക്കറ്റ് നിരക്ക് കുത്തനെ ഉയരുമോ…?

വിമാന ടിക്കറ്റ് നിരക്ക് കുത്തനെ ഉയരുമോ…?

Advertisement

ന്യൂഡൽഹി: സംഘർഷങ്ങളെ തുടർന്ന് കഴിഞ്ഞ മൂന്നാഴ്ചയ്ക്കിടെ എയർ ഇന്ത്യ റദ്ദാക്കിയത് പശ്ചിമേഷ്യയിലേക്കുള്ള 2500 സർവീസുകൾ. മേഖലയിൽ വിമാന കമ്പനി നടത്തുന്നത് 30% സർവീസുകൾ മാത്രം. വിമാന ടിക്കറ്റ് നിരക്കും വർധിപ്പിച്ചേക്കും. വിമാന ടിക്കറ്റ് നിരക്കിനുള്ള നിയന്ത്രണം കഴിഞ്ഞ ദിവസം കേന്ദ്രം നീക്കിയിരുന്നു.


അതേസമയം, പശ്ചിമേഷ്യയിൽ യുദ്ധഭീതി വർധിക്കുന്ന സാഹചര്യത്തിൽ ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ ഇറാൻ വിദേശകാര്യ മന്ത്രി സയ്യിദ് അബ്ബാസ് അരാഗ്ചിയുമായി ടെലിഫോണിൽ സംസാരിച്ചു. മേഖലയിലെ സമാധാനം പുനഃസ്ഥാപിക്കുന്നതിനും സംഘർഷം ലഘൂകരിക്കുന്നതിനുമുള്ള നയതന്ത്ര നീക്കങ്ങളുടെ ഭാഗമായാണ് ചർച്ച.

നിലവിലെ സങ്കീർണമായ സാഹചര്യങ്ങളിൽ ഇന്ത്യയുടെ ശക്തമായ ആശങ്ക ജയശങ്കർ അറിയിച്ചു. അക്രമങ്ങൾ വെടിഞ്ഞ് ചർച്ചകളിലൂടെ പ്രശ്നപരിഹാരം കണ്ടെത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഹോർമുസ് കടലിടുക്ക് ഉൾപ്പെടെയുള്ള അന്താരാഷ്ട്ര കപ്പൽ പാതകളുടെ സുരക്ഷ ഉറപ്പാക്കേണ്ടത് ആഗോള വ്യാപാരത്തിന് അനിവാര്യമാണെന്ന് ഇരുനേതാക്കളും വിലയിരുത്തി. ഇന്ത്യയുടെ ഊർജ്ജ ഇറക്കുമതിയെ ബാധിക്കുന്ന തരത്തിലുള്ള നീക്കങ്ങൾ ഉണ്ടാകരുതെന്ന് ജയശങ്കർ പറഞ്ഞു. ഇറാനിലും പരിസര പ്രദേശങ്ങളിലും കഴിയുന്ന ലക്ഷക്കണക്കിന് ഇന്ത്യൻ പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനെക്കുറിച്ച് ചർച്ചയിൽ പ്രത്യേകം പരാമർശിച്ചു.

Also Read:

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here