സർക്കാർ സ്കൂളിൽ പെൺകുട്ടികൾ ടവൽ ചുറ്റി നൃത്തം ചെയ്ത വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതിന് പിന്നാലെ ഇടപെടലുമായി ദേശീയ മനുഷ്യാവകാശ കമ്മിഷൻ. പശ്ചിമ ബംഗാളിലെ സർക്കാർ സ്കൂളിൽ ആണ് സംഭവം. ഡാൻസ് വിവാദം ആയതിനു പിന്നാലെ സ്കൂൾ അധികൃതർക്കെതിരെ വലിയ വിമർശനങ്ങൾ ഉയർന്നിരുന്നു. ഇതോടെ കമ്മിഷൻ സ്വമേധയാ കേസ് എടുക്കുകയും സംസ്ഥാന പൊലീസ് മേധാവിക്കും പശ്ചിമ ബംഗാൾ സർക്കാരിനും നോട്ടിസ് അയക്കുകയും ചെയ്തിട്ടുണ്ട്.
ദിൽവാലെ ദുൽഹനിയ ലേ ജായേംഗേ എന്ന ഷാറൂഖ് ഖാൻ ചിത്രത്തിലെ മേരെ ഖ്വാബോൻ മേം എന്ന ഗാനത്തിനാണ് പെൺകുട്ടികൾ ടവൽ ചുറ്റി നൃത്തം ചെയ്തത്. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പാലിക്കേണ്ട അച്ചടക്കത്തെയും ധാർമ്മികതയെയും കുറിച്ചുള്ള ചർച്ചകൾ സജീവമാകവേയാണ് സംഭവത്തെക്കുറിച്ച് വിശദമായ റിപ്പോർട്ട് സമർപ്പിക്കണമെന്ന് സ്കൂൾ അധികൃതരോട് കമ്മിഷൻ ആവശ്യപ്പെട്ടത്.
Also Read:




























