Home News Breaking News 46,000 മെട്രിക് ടണ്ണിലധികം ദ്രവീകൃത പെട്രോളിയം ഗ്യാസ്,നന്ദാദേവി ഹോര്‍മൂസ് കടലിടുക്ക് വിജയകരമായി പിന്നിട്ട് അന്താരാഷ്ട്ര സമുദ്രപരിധിയില്‍...

46,000 മെട്രിക് ടണ്ണിലധികം ദ്രവീകൃത പെട്രോളിയം ഗ്യാസ്,നന്ദാദേവി ഹോര്‍മൂസ് കടലിടുക്ക് വിജയകരമായി പിന്നിട്ട് അന്താരാഷ്ട്ര സമുദ്രപരിധിയില്‍ പ്രവേശിച്ചു

Advertisement

ന്യൂഡല്‍ഹി: ഇന്ത്യയുടെ രണ്ടാമത്തെ എല്‍പിജി ടാങ്കര്‍ കപ്പലായ നന്ദാദേവി ഹോര്‍മൂസ് കടലിടുക്ക് വിജയകരമായി പിന്നിട്ട് അന്താരാഷ്ട്ര സമുദ്രപരിധിയില്‍ പ്രവേശിച്ചതായി സര്‍ക്കാര്‍ വൃത്തങ്ങള്‍. സംഘര്‍ഷഭരിതമായ ഗള്‍ഫ് മേഖലയിലൂടെ ഊര്‍ജ്ജ ചരക്കുകള്‍ സുരക്ഷിതമായി എത്തിക്കാനുള്ള ഇന്ത്യയുടെ ശ്രമങ്ങളില്‍ നിര്‍ണായകമായ ഒരു ചുവടുവെപ്പാണിത്. 46,000 മെട്രിക് ടണ്ണിലധികം ദ്രവീകൃത പെട്രോളിയം ഗ്യാസ് ആണ് നന്ദാദേവി വഹിക്കുന്നത്. ഇന്ത്യന്‍ നാവികസേനയുടെ അകമ്പടിയോടെയാണ് കപ്പല്‍ ഇന്ത്യയിലേക്കുള്ള യാത്ര തുടരുന്നത്. മുംബൈ അല്ലെങ്കില്‍ കണ്ട്ല തുറമുഖങ്ങളില്‍ ഒന്നിലായിരിക്കും കപ്പല്‍ അടുക്കുകയെന്നാണ് റിപ്പോര്‍ട്ടുകള്‍.

also read:

ഗള്‍ഫ് മേഖലയിലെ പ്രതിസന്ധികള്‍ കാരണം കപ്പല്‍ ഗതാഗതം തടസ്സപ്പെട്ടിരിക്കുന്ന സാഹചര്യത്തില്‍, ഇന്ത്യയുടെ ഊര്‍ജ്ജ വിതരണ ശൃംഖലയെ സംബന്ധിച്ചിടത്തോളം ഈ ചരക്ക് വളരെ പ്രധാനപ്പെട്ടതാണ്. നേരത്തെ, നയതന്ത്ര ചര്‍ച്ചകള്‍ക്ക് പിന്നാലെ സുരക്ഷിതമായ പാത ഉറപ്പാക്കിയശേഷം ഇന്ത്യയുടെ ആദ്യ എല്‍പിജി കപ്പലായ ശിവാലിക് ഹോര്‍മൂസ് കടലിടുക്ക് പിന്നിട്ടിരുന്നു. ആ കപ്പലും നിലവില്‍ നാവികസേനയുടെ സംരക്ഷണത്തില്‍ സുരക്ഷിതമായി യാത്ര തുടരുകയാണ്.

ഇന്ത്യന്‍ നാവിക സേനയുടെ കൃത്യമായ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ചാണ് ഈ രണ്ട് കപ്പലുകളും സുപ്രധാനമായ ഹോര്‍മൂസ് സമുദ്രപാതയിലൂടെ സുരക്ഷിതമായി സഞ്ചാരിക്കുന്നത്. ശിവാലിക്കും നന്ദാദേവിയും സുരക്ഷിതമായി പുറത്തെത്തിയതോടെ, മറ്റ് കപ്പലുകള്‍ക്കും ഇതേ രീതി പിന്തുടരാനാകുമെന്ന പ്രതീക്ഷയാണുള്ളത്. എല്‍പിജി ഇറക്കുമതിക്കായി ഗള്‍ഫ് മേഖലയെ വളരെയധികം ആശ്രയിക്കുന്ന ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഈ വികാസം ഏറെ പ്രാധാന്യമര്‍ഹിക്കുന്നുണ്ട്

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here