Home News Breaking News വിവാഹ മോചന ഹർജിയിൽ ആദ്യ പ്രതികരണം, `നിങ്ങൾ വിഷമിക്കേണ്ട, അത് ഞാൻ നോക്കിക്കോളാം’; ടിവികെ വനിതാ...

വിവാഹ മോചന ഹർജിയിൽ ആദ്യ പ്രതികരണം, `നിങ്ങൾ വിഷമിക്കേണ്ട, അത് ഞാൻ നോക്കിക്കോളാം’; ടിവികെ വനിതാ ദിനാഘോഷത്തിൽ വിജയ്

Advertisement

ചെന്നൈ: വിവാഹ മോചന ഹർജിയിൽ ആദ്യമായി പ്രതികരിച്ച് നടനും തമിഴകം വെട്രി കഴകം അധ്യക്ഷനുമായ വിജയ്. ഇപ്പോൾ ഉയർന്നിരിക്കുന്ന പ്രശ്നങ്ങൾ താൻ നോക്കിക്കോളാമെന്നും ജനങ്ങൾ അതോർത്ത് വിഷമിക്കരുതെന്നും വിജയ് പറഞ്ഞു. ടിവികെയുടെ വനിതാ ദിനാഘോഷത്തിലായിരുന്നു വിജയ്‌യുടെ പ്രതികരണം. വിജയ്‌യുടെ വാക്കുകൾ കേട്ടതോടെ സ്ത്രീകൾ വലിയ കൈയടിയാണ് നൽകിയത്.

`ഇപ്പോൾ ചില പ്രശ്നങ്ങൾ ഉയർന്നിട്ടുണ്ടല്ലോ? അത് ഞാൻ നോക്കിക്കോളാം. നിങ്ങൾ അതോർത്ത് വിഷമിക്കരുത്. നിങ്ങൾ വിഷമിച്ചാൽ എനിക്ക് മുറിവേൽക്കും. ഞാനും നിങ്ങളും ചേർന്ന് ജനങ്ങളുടെ പ്രശ്നങ്ങൾ ശ്രദ്ധിക്കും. നിങ്ങളുടെ ഹൃദയം വേദനിക്കാൻ വേണ്ടി മാത്രം ഇക്കാര്യത്തിന് പ്രാധാന്യമില്ല’ – വിജയ്‌യുടെ പ്രതികരണം ഇങ്ങനെയായിരുന്നു. വിജയ്- സം​ഗീത വിവാഹ മോചന വാർത്തകൾ തമിഴ് സിനിമാ ലോകത്തെ ഒന്നടങ്കം ഞെട്ടിച്ചിരുന്നു. വാർത്തകൾ പുറത്തുവന്നെങ്കിലും വിജയ് പ്രതികരിച്ചിരുന്നില്ല. ടിവികെയുടെ വനിതാ ദിനാഘോഷത്തിനിടെയാണ് വിവാദ വാർത്തകളിൽ
വിജയ് ആദ്യമായി പ്രതികരിച്ചത്. വിജയ്‌യുടെ വാക്കുകൾ കേട്ടതും സ്ത്രീകൾ വലിയ കൈയടിയാണ് നൽകിയത്.

ഫെബ്രുവരി 27നാണ് സംഗീത സ്വർണലിംഗം വിവാഹമോചനം ആവശ്യപ്പെട്ട് വിജയ്ക്ക് അയച്ച നോട്ടീസ് പുറത്തുവരുന്നത്. ചെങ്കൽപെട്ട് കുടുംബ കോടതിയിൽ ആയിരുന്നു ഹർജി ഫയൽ ചെയ്തത്. വിജയ്ക്ക് മറ്റൊരു നടിയുമായി ബന്ധമുണ്ടെന്നതാണ് അതിലെ ഏറ്റവും ​ഗുരുതരമായ ആരോപണം. ഇവരുമായുള്ള ബന്ധം അവസാനിപ്പിക്കാമെന്ന് വാക്കുനൽകിയെങ്കിലും വിജയ് അതിന് തയ്യാറായില്ലെന്നും ഹർജിയിൽ പറയുന്നു. 2021ഏപ്രിൽ മാസം മുതൽ വിജയ്ക്ക് നടിയുമായി അവിഹിത ബന്ധം ഉണ്ടെന്നും ഇത് സം​ഗീതയെ കടുത്ത മാനസിക വിഷമത്തിലാഴ്ത്തിയെന്നും ഹർജിയിൽ പറയുന്നു. നടിയുമായുള്ള ബന്ധം അവസാനിപ്പിക്കാമെന്ന് വിജയ് ഉറപ്പു നൽകിയിട്ടും ആ വാക്ക് പാലിക്കാൻ വിജയ് തയ്യാറായില്ലെന്നും ഹർജിയിലുണ്ട്. വിജയ്ക്ക് നടി തൃഷയുമായാണ് ബന്ധമുള്ളത് എന്ന തരത്തിൽ പ്രചരണങ്ങൾ നടക്കുകയാണ്. ഇതിനിടെ ഇരുവരും ഒരുമിച്ച് ഒരു പൊതുവേദിയിൽ എത്തുകയും ചെയ്തിരുന്നു.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here