Home News National ഫ്ലിപ്കാർട്ടും ഓൺലൈൻ ഫുഡ് ഡെലിവറി ബിസിനസിലേക്ക്

ഫ്ലിപ്കാർട്ടും ഓൺലൈൻ ഫുഡ് ഡെലിവറി ബിസിനസിലേക്ക്

Advertisement

മുംബൈ: രാജ്യത്തെ പ്രമുഖ ഇ-കൊമേഴ്സ് കമ്പനിയായ ഫ്ലിപ്കാർട്ട് ഓൺലൈൻ ഫുഡ് ഡെലിവറി ബിസിനസ് തുടങ്ങുന്നു. ഒരു വർഷം മുമ്പ് 10 മിനിറ്റിൽ പലചരക്ക് സാധനങ്ങൾ വിതരണം ചെയ്യാനുള്ള ബിസിനസ് ‘മിനിട്ട്സ്’ തുടങ്ങിയതിന് പിന്നാലെയാണ് പുതിയ നീക്കം. ഫ്ലിപ്കാർട്ട് ഓൺലൈൻ ഫുഡ് ഡെലിവറി തുടങ്ങുന്നെന്ന വാർത്തയുടെ പശ്ചാത്തലത്തിൽ സൊമാറ്റോ, സ്വിഗ്ഗി ഓഹരികൾ വ്യാഴാഴ്ച മൂന്ന് ശതമാനത്തോളം ഇടിഞ്ഞു.

മേയ്-ജൂൺ മാസങ്ങളിൽ ബംഗളൂരുവിൽ പരീക്ഷണാടിസ്ഥാനത്തിൽ ഓൺലൈൻ ഫുഡ് ഡെലിവറിക്ക് തുടക്കം കുറിക്കാനാണ് ഫ്ലിപ്കാർട്ട് ആലോചിക്കുന്നത്. ഈ വർഷം അവസാനത്തോടെ അല്ലെങ്കിൽ അടുത്ത വർഷം ആദ്യത്തോടെ രാജ്യം മുഴുവൻ പദ്ധതി വ്യാപിപ്പിക്കും. രണ്ട് വർഷം മുമ്പ് ഫ്ലിപ്കാർട്ട് സർക്കാർ പിന്തുണയുള്ള ഓപ്പൺ നെറ്റ്‌വർക്ക് ഫോർ ഡിജിറ്റൽ കൊമേഴ്‌സ് (ഒ.എൻ.ഡി.സി) വഴി ഭക്ഷണ വിതരണത്തിൽ ഏർപ്പെടാനുള്ള പദ്ധതികൾ തയാറാക്കിയിരുന്നു. എന്നാൽ, ഈ പദ്ധതി യാഥാർഥ്യമായില്ല.

Advertisement