Home News National നീറ്റ് യുജി പരീക്ഷ മെയ് മൂന്നിന്

നീറ്റ് യുജി പരീക്ഷ മെയ് മൂന്നിന്

Advertisement

ന്യൂഡല്‍ഹി: മെഡിക്കല്‍ പ്രവേശന പരീക്ഷയായ നീറ്റ് യുജി 2026മെയ് മൂന്നിന് ഞായറാഴ്ച നടക്കും. നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി (എന്‍ടിഎ) പുറത്തിറക്കിയ നാഷണല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റ്-അണ്ടര്‍ ഗ്രാജുവേറ്റ് (നീറ്റ് യുജി) 2026ലെ വിജ്ഞാപനത്തിലാണ് തിയ്യതി അറിയിച്ചത്. നീറ്റ് യുജി പരീക്ഷ ഉച്ചയ്ക്ക് 2മണി മുതല്‍ വൈകുന്നേരം 5മണി വരെയാവും. കഴിഞ്ഞ വര്‍ഷത്തെ പോലെ പരീക്ഷയുടെ ദൈര്‍ഘ്യം 180മിനിറ്റ് (3മണിക്കൂര്‍)ആയിരിക്കും.


മാര്‍ച്ച് എട്ട് വരെ അവസരം

മാര്‍ച്ച് എട്ടിന് രാത്രി ഒമ്പത് മണി വരെയാണ് രജിസ്ട്രേഷന്‍ ചെയ്യാനുള്ള സമയം. കഴിഞ്ഞ വര്‍ഷത്തെ പോലെ പരീക്ഷയുടെ ദൈര്‍ഘ്യം 180മിനിറ്റ് (3മണിക്കൂര്‍)ആയിരിക്കും.ഓണ്‍ലൈന്‍ അപേക്ഷാ ഫീസ് മാര്‍ച്ച് 8ന് രാത്രി 11.50വരെ അടയ്ക്കാം.അപേക്ഷയില്‍ തിരുത്തലുകള്‍ക്കുള്ള അവസരം 2026മാര്‍ച്ച് 10മുതല്‍ 12വരെയായിരിക്കും.


ജനറല്‍ വിഭാഗത്തിലെ വിദ്യാര്‍ഥികള്‍ക്ക് പരീക്ഷാ ഫീസ് 1,700രൂപയും സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിഭാഗം (ഇഡബ്ല്യുഎസ്),മറ്റ് പിന്നാക്ക വിഭാഗങ്ങള്‍ (ഒബിസി)വിഭാഗങ്ങള്‍ക്ക് 1,600രൂപയുമാണ്. പട്ടികജാതി (എസ്സി),പട്ടികവര്‍ഗ (എസ്ടി)വിഭാഗക്കാര്‍ക്ക് 1,000രൂപയാണ് ഫീസ്. ഓണ്‍ലൈന്‍ അപേക്ഷാ പ്രക്രിയയില്‍ ജിഎസ്ടിയും ഈടാക്കും. ഇന്ത്യയ്ക്ക് പുറത്തുള്ള പരീക്ഷാ കേന്ദ്രങ്ങള്‍ തിരഞ്ഞെടുക്കുന്നവര്‍ക്ക് 9,500രൂപയാണ് ഫീസ്.


എല്ലാ ഉദ്യോഗാര്‍ഥികള്‍ക്കും ഇന്റര്‍നെറ്റ് ബാങ്കിങ്,ഡെബിറ്റ് കാര്‍ഡുകള്‍,ക്രെഡിറ്റ് കാര്‍ഡുകള്‍,യുപിഐ എന്നിവ വഴി ഓണ്‍ലൈനായി രജിസ്‌ട്രേഷന്‍ ഫീസ് അടയ്ക്കാം. പരീക്ഷാ കേന്ദ്രങ്ങള്‍ അഡ്മിറ്റ് കാര്‍ഡിനൊപ്പം പ്രഖ്യാപിക്കും. കേരളത്തിൽ എല്ലാ ജില്ലകളിലും പരീക്ഷാ കേന്ദ്രങ്ങളുണ്ട്.
ഇത്തവണയും ഹിന്ദി, ഇംഗ്ലീഷ്, അസാമീസ്, ബംഗാളി, ഗുജറാത്തി, കന്നഡ,മലയാളം, മറാത്തി, ഒഡിയ,പഞ്ചാബി, തമിഴ്,തെലുങ്ക്,ഉറുദു എന്നീ 13ഭാഷകളില്‍ പരീക്ഷ നടത്തും


മുന്‍ പരീക്ഷകളില്‍ 2.2മുതല്‍ 2.4ദശലക്ഷം വരെ ഉദ്യോഗാര്‍ഥികള്‍ പരീക്ഷയ്ക്ക് അപേക്ഷിച്ചിരുന്നു. 2.1മുതല്‍ 2.3ദശലക്ഷം വരെ ഉദ്യോഗാര്‍ഥികള്‍ പരീക്ഷ എഴുതി. 2024ലാണ് ഏറ്റവും കൂടുതല്‍ അപേക്ഷകള്‍. 2.4ദശലക്ഷത്തിലധികം അപേക്ഷകള്‍.ഇതില്‍ 2.33ദശലക്ഷം വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതി. ലിങ്ക് https://neet.nta.nic.in/

Advertisement