Home News National ചെന്നൈ എക്സ്പ്രസ് പാളം തെറ്റി, അപകടം ബംഗാളിലേക്കുള്ള ട്രെയിനിൽ

ചെന്നൈ എക്സ്പ്രസ് പാളം തെറ്റി, അപകടം ബംഗാളിലേക്കുള്ള ട്രെയിനിൽ

Advertisement

ഭുവനേശ്വര്‍: ഒഡീഷയിലെ ജാജ്പൂർ ജില്ലയിലെ ജഖാപുര റെയിൽവേ സ്റ്റേഷന് സമീപം ചെന്നൈ സെൻട്രൽ എക്സ്പ്രസിന്റെ മൂന്ന് കോച്ചുകൾ പാളം തെറ്റി. 22611 (MAS–NJP) സര്‍വ്വീസിലാണ് അപകടം. രാവിലെ 8.51ന് നടന്ന സംഭവത്തിൽ ആർക്കും പരിക്കുകളോ മരണമോ റിപ്പോർട്ട് ചെയ്തിട്ടില്ല.


ചെന്നൈയിൽ നിന്ന് പശ്ചിമ ബംഗാളിലെ ന്യൂ ജപയ്ഗുരിയിലേക്കുള്ള ട്രെയിനിന്റെ ഒരു എസി കോച്ചും രണ്ട് ജനറൽ കോച്ചുകളും പാളത്തിൽ നിന്ന് തെന്നിമാറിയതായി റെയിൽവേ ഉദ്യോഗസ്ഥര്‍ പറഞ്ഞു.



യാത്രക്കാരെ പുറത്തിറക്കി നിര്‍ത്തി.ഇതര സംവിധാനങ്ങൾ ഏര്‍പ്പെടുത്തുന്നു. പാളം തെറ്റാനുള്ള കാരണം ഇതുവരെ കണ്ടെത്തിയിട്ടില്ലെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. ദുരിതബാധിത കുടുംബങ്ങൾക്കായി ഇന്ത്യൻ റെയിൽവേ 8114382367 എന്ന ഹെൽപ്പ്‌ലൈൻ നമ്പറും പ്രഖ്യാപിച്ചിട്ടുണ്ട്.

Advertisement