ഇന്ത്യ-അറബ് വിദേശകാര്യ മന്ത്രിമാരുടെ രണ്ടാമത് യോഗം ഇന്ന് ഡൽഹിയിൽ ചേരും.10 വർഷത്തെ ഇടവേളക്ക് ശേഷം ഇന്ത്യയും UAE യും സംയുക്തമായാണ് യോഗത്തിന് നേതൃത്വം നൽകുന്നത്.അറബ് ലോകവുമായുള്ള ഇന്ത്യയുടെ ബഹുമുഖ സഹകരണത്തിനുള്ള ഏറ്റവും ഉയർന്ന വേദിയാണ് ഇത്.
ഇന്ത്യ-അറബ് വിദേശകാര്യ മന്ത്രിമാരുടെ ആദ്യ യോഗം 2016 ൽ ബഹ്‌റൈനിൽ ആണ് നടന്നത്.22 അറബ് ലീഗ് അംഗരാജ്യങ്ങളിൽ നിന്നുമുള്ള പ്രതിനിധികൾ,വിദേശകാര്യ മന്ത്രിമാർ, സഹമന്ത്രിമാർ, മുതിർന്ന ഉദ്യോഗസ്ഥർ തുടങ്ങിയവർ നാളെ നടക്കുന്ന യോഗത്തിൽ പങ്കെടുക്കും.അറബ് മേഖലയുമായുള്ള ഇന്ത്യയുടെ ദീർഘകാല ബന്ധം ശക്തിപ്പെടുത്തുന്നതിനും, തന്ത്രപരമായ പങ്കാളിത്തങ്ങൾ കൂടുതൽ ആഴത്തിലാക്കുന്നതിനും, സാമ്പത്തിക, വികസന, സാംസ്കാരിക മേഖലകളിൽ സഹകരണം ശക്തമാക്കുന്നതിനും യോഗം നിർണ്ണായകമാകും






























