ന്യൂഡെല്‍ഹി. രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ 78 മത് രക്തസാക്ഷിത്വ ദിനം ആചരിക്കുകയാണ് ഇന്ന് രാജ്യം.ഡല്‍ഹിയിലെ ബിര്‍ല ഹൗസില്‍ ഒരു സായാഹ്ന പ്രാര്‍ത്ഥനയില്‍ പങ്കെടുക്കുക്കാൻ പോകുന്നതിനിടയിൽ 1948 ജനുവരി 30 നാണ് മഹാത്മാഗാന്ധി ഹിന്ദുത്വ തീവ്രവാദിയായ നാഥുറാം വിനായക് ഗോഡ്‌സെയുടെ കരങ്ങളാൽ കൊലചെയ്യപ്പെട്ടത്.
രക്തസാക്ഷിത്വ ദിനത്തിൽ രാഷ്ട്രപതി ദ്രൗപതി മുർ മു, പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കമുള്ള നേതാക്കൾ മഹാത്മാവിന്റെ സമാധിസ്ഥലമായ രാജ് ഘട്ടിലെത്തി ആദരം അർപ്പിക്കും. ഗാന്ധിജി വെടിയേറ്റ് വീണ ബിർള ഹൗസിലും ഇന്ന് പ്രത്യേക ഔദ്യോഗിക ചടങ്ങുകൾ നടക്കും. രാജ്യവ്യാപകമായി ഗാന്ധി സ്മാരകങ്ങൾ അടക്കമുള്ള ഇടങ്ങളിൽ ഇന്ന് പ്രത്യേക പ്രാർത്ഥന യോഗങ്ങൾ ചേരും.




























