Home News Breaking News അജിത് പവാറിന്റെ മരണത്തിന് കാരണമായ വിമാന അപകടം :മുന്നറിയിപ്പ് ഉണ്ടായിരുന്നു

അജിത് പവാറിന്റെ മരണത്തിന് കാരണമായ വിമാന അപകടം :മുന്നറിയിപ്പ് ഉണ്ടായിരുന്നു

Advertisement

ന്യൂഡെല്‍ഹി. ബാരാമതിയിൽ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ മരണത്തിന് കാരണമായ വിമാന അപകടം : മാസങ്ങൾക്ക് മുമ്പ് പാർലമെന്ററി സ്റ്റാൻഡിംഗ് കമ്മിറ്റി മുന്നറിയിപ്പ് നൽകിയതായി റിപ്പോർട്ട്‌.ഇന്ത്യയുടെ സിവിൽ ഏവിയേഷൻ സുരക്ഷാ ചട്ടക്കൂടിലെ ഗുരുതരമായ വിടവുകളെക്കുറിച്ച് ആണ് മുന്നറിയിപ്പ് നൽകിയത്.

സ്വകാര്യ, ചാർട്ടർ വിമാന വിഭാഗവുമായി ബന്ധപ്പെട്ട അപകടസാധ്യതകൾ സമിതി ചൂണ്ടിക്കാണിച്ചിരുന്നു.എംപി ദീപക് മിശ്ര അധ്യക്ഷനായ സമിതിയാണ് ഇത് സംബന്ധിച്ച് റിപ്പോർട്ട്‌ സമർപ്പിച്ച ത്.ചാർട്ടേഡ് വിമാനങ്ങളിൽ കർശനമായ പരിശോധന ആവശ്യമാണെന്നാണ് മുന്നറിയിപ്പ് നൽകിയത്.

അറ്റകുറ്റപ്പണി മാനദണ്ഡങ്ങൾ, ഡോക്യുമെന്റേഷൻ അച്ചടക്കം, പ്രവർത്തന നിയന്ത്രണ ഘടനകൾ എന്നിവയിൽ കമ്മിറ്റി ആശങ്ക പ്രകടിപ്പിച്ചു.പ്രതികൂല കാലാവസ്ഥയിലോ വഴിതിരിച്ചുവിടുമ്പോഴോ, ലെയേർഡ് ഓപ്പറേഷൻ കൺട്രോൾ സെന്ററുകളുടെ സഹായം ചാർട്ടേഡ് സർവീസുകൾക്ക് ലഭിക്കില്ലെന്ന് സമിതി ചൂണ്ടിക്കാട്ടി

Advertisement