ന്യൂഡെല്‍ഹി.യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷന്റെ (യുജിസി) പുതിയ ചട്ടങ്ങൾക്കെതിരെ ഉത്തർപ്രദേശിൽ പ്രതിഷേധം ശക്തം.ലഖ്‌നൗ സർവകലാശാലയിൽ വിദ്യാർത്ഥികൾ നിയമങ്ങൾക്കെതിരെ പ്രകടനം നടത്തി.പഠനത്തെയും ഭാവിയെയും ബാധിക്കുമെന്ന് പ്രതിഷേധിച്ച വിദ്യാർഥികൾ
വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ തുല്യത പ്രോത്സാഹിപ്പിക്കൽ ചട്ടങ്ങൾ ജാതി സംഘർഷത്തിലേക്ക് നയിക്കുമെന്നു പ്രതിഷേധക്കാർ.ഉത്തർപ്രദേശ് ബിജെപി യിൽ പൊട്ടിത്തെറി.ബിജെപി മഹിളാ മോർച്ച ഫിറോസാബാദ് ജില്ല പ്രസിഡണ്ട് ശശി തോമർ രാജിവെച്ചു.പുതിയ ചട്ടം വിദ്യാഭ്യാസ സമ്പ്രദായത്തിലെ ജാതി വിവേചനം വർദ്ധിപ്പിക്കുമെന്നു ആരോപിച്ചാണ് രാജി.
യുജിസിയുടെ പുതിയ ചട്ടങ്ങൾ ദുരുപയോഗം ചെയ്യില്ലെന്നും വിവേചനം ഉണ്ടാകില്ലെന്നും കേന്ദ്ര സർക്കാർ.




























