ന്യൂഡെൽഹി. ബജറ്റ് സമ്മേളനത്തിന് മുന്നോടിയായി സർക്കാർ വിളിച്ച സർവകക്ഷി യോഗം ഇന്ന്. പാർലമെന്ററി കാര്യ മന്ത്രി കിരൺ റിജിജുവാണ് കക്ഷി നേതാക്കളുടെ യോഗം വിളിച്ചത്.
ബജറ്റ് സമ്മേളനത്തിന്റെ സുഗമമായ നടത്തിപ്പ് ഉറപ്പാക്കുന്നതിനുള്ള അജണ്ട യോഗം ചർച്ച ചെയ്യും.അതേസമയം മുൻ സമ്മേളനങ്ങളിൽ പ്രതിപക്ഷം ഉന്നയിച്ച വിഷയങ്ങളും യോഗത്തിൽ ഉയർന്നു വരാൻ സാധ്യതയുണ്ട്.ജനുവരി 28 മുതൽ ഏപ്രിൽ 2 വരെ രണ്ടു ഘട്ടങ്ങളിലായാണ് പാർലമെന്റിന്റെ ബജറ്റ് സമ്മേളനം നടക്കുന്നത്. ആദ്യ ഘട്ടം ജനുവരി 28 മുതൽ ഫെബ്രുവരി 13 വരെയും രണ്ടാം ഘട്ടം മാർച്ച് 9 മുതൽ ഏപ്രിൽ 2 വരെയും നടക്കും.
30 സിറ്റിങ്ങുകൾ ആണ് ബജറ്റ് സമ്മേളനത്തിൽ ഉണ്ടാകുക. 2026-27 ലെ കേന്ദ്ര ബജറ്റ് ഫെബ്രുവരി 1 ന് ധനമന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിക്കും. ബജറ്റ് സമ്മേളനത്തിന് മുന്നോടിയായി രാഷ്ട്രപതി ദ്രൗപതി മുർമു, ലോക്സഭയുടെയും രാജ്യസഭയുടെയും സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യും.





























