മുംബൈ.ശതകോടീശ്വരൻ ഇലോൺ മസ്കിൻ്റെ പേരിൽ വിവാഹ വാഗ്ദാനം നൽകി തട്ടിപ്പ് . മുംബൈ സ്വദേശിയായ നാല്പതുകാരിക്ക് 16 ലക്ഷം രൂപയാണ് നഷ്ടമായത്. എന്ന വ്യാജേന സമൂഹമാധ്യമം വഴി ഒരാൾ യുവതിയെ പറ്റിക്കുകയായിരുന്നു. വിവാഹം കഴിക്കാമെന്നും അമേരിക്കയിലേക്ക് കൊണ്ടുപോകാമെന്നും തട്ടിപ്പുകാരൻ വാഗ്ദാനം നൽകി. പിന്നാലെ ജെയിംസ് ഒന്നരാളെ പരിചയപ്പെടുത്തി. ഇയാൾക്കാണ് പണം കൈമാറിയത്.ഇലോൺ മസ്കിന്റെ പേരിൽ സാമൂഹ്യമാധ്യമം വഴിയാണ് ഒരാൾ യുവതിയുമായി സംസാരിച്ചത്. ആമസോൺ ഗിഫ്റ്റ് കാർഡുകൾ വഴിയാണ് ഇയാൾക്ക് യുവതി ഏകദേശം 14 ലക്ഷം നൽകിയത് പിന്നീട് പണമായി രണ്ട് ലക്ഷം കൂടി നൽകി. അമേരിക്കയിലേക്ക് പോകാൻ ടിക്കറ്റ് ബുക്ക് ചെയ്യണം എന്ന് പറഞ്ഞുകൊണ്ട് കുറച്ചുകൂടി തുക ആവശ്യപ്പെട്ടപ്പോഴാണ് യുവതിയ്ക്ക് സംശയം തോന്നിയത്. യുവതിയുടെ പരാതിയിൽ പോലീസ് കേസെടുത്തു. ഇൻഷുറൻസ് കമ്പനിയിലെ ജീവനക്കാരിയാണ് യുവതി
Home News Breaking News ശതകോടീശ്വരൻ ഇലോൺ മസ്കിനെ വിവാഹം കഴിക്കാന്‍ ശ്രമം, നാല്പതുകാരിക്ക് 16 ലക്ഷം രൂപ പോയി































