25.8 C
Kollam
Wednesday 28th January, 2026 | 02:02:53 AM
Home News Breaking News കോടതിയെ വിഡ്ഢിയാക്കാൻ നോക്കുന്നോ? കേന്ദ്ര സർക്കാരിന് പിഴയിട്ട് സുപ്രീം കോടതി; ജേക്കബ് തോമസ് പ്രതിയായ ഡ്രജ്ജർ...

കോടതിയെ വിഡ്ഢിയാക്കാൻ നോക്കുന്നോ? കേന്ദ്ര സർക്കാരിന് പിഴയിട്ട് സുപ്രീം കോടതി; ജേക്കബ് തോമസ് പ്രതിയായ ഡ്രജ്ജർ അഴിമതി കേസിൽ തെറ്റായ വിവരം നൽകി

Advertisement

ന്യൂഡൽഹി: മുൻ ഡി ജി പി ജേക്കബ് തോമസ് പ്രതിയായ ഡ്രജ്ജർ അഴിമതിക്കേസിൽ തെറ്റായ വിവരം ധരിപ്പിച്ചതിന് കേന്ദ്ര സർക്കാരിന് സുപ്രീം കോടതിയുടെ പ്രഹരം. കോടതിയെ വിഡ്ഢിയാക്കാൻ ശ്രമിക്കുകയാണോ എന്ന് ചോദിച്ച സുപ്രീം കോടതി കേന്ദ്ര സർക്കാരിന് പിഴയും ചുമത്തി. 25,000 രൂപയാണ് പിഴ ചുമത്തിയത്.

കേസന്വേഷണത്തിന്റെ ഭാഗമായി ഉദ്യോഗസ്ഥർക്ക് നെതർലൻഡ്‌സിലേക്ക് പോകാനുള്ള അനുമതിക്കായി കേരള സർക്കാർ അപേക്ഷ നൽകിയിട്ടില്ലെന്നായിരുന്നു കേന്ദ്രം ഇന്ന് രാവിലെ കോടതിയെ അറിയിച്ചത്. എന്നാൽ സംസ്ഥാന സർക്കാർ അപേക്ഷ സമർപ്പിച്ചിട്ടുണ്ടെന്ന് ഉച്ചക്ക് ശേഷം അഡീഷണൽ സോളിസിറ്റർ ജനറൽ തിരുത്തി. ഇതോടെ രൂക്ഷമായ വിമർശനം നടത്തിയാണ് സുപ്രീം കോടതി പിഴ ചുമത്തിയത്.

കോടതിയെ വിഡ്ഢിയാക്കാൻ ശ്രമിക്കുകയാണോ എന്ന് ചോദിച്ച കോടതി, ഉത്തരവാദിത്തമില്ലാത്ത ഇത്തരം നിലപാടുകൾ അംഗീകരിക്കാനാവില്ലെന്ന് വ്യക്തമാക്കി പിഴ ഒടുക്കാൻ ഉത്തരവിടുകയായിരുന്നു

Advertisement