25.8 C
Kollam
Wednesday 28th January, 2026 | 12:32:04 AM
Home News Breaking News ലിവ്-ഇൻ ബന്ധങ്ങൾ ഗാന്ധർവ്വ വിവാഹം പോലെ കണക്കാക്കണമെന്ന് മദ്രാസ് ഹൈക്കോടതി, വിവാഹ വാഗ്ദാനം നൽകി വഞ്ചിച്ച...

ലിവ്-ഇൻ ബന്ധങ്ങൾ ഗാന്ധർവ്വ വിവാഹം പോലെ കണക്കാക്കണമെന്ന് മദ്രാസ് ഹൈക്കോടതി, വിവാഹ വാഗ്ദാനം നൽകി വഞ്ചിച്ച കേസില്‍ ഉത്തരവ്

Advertisement

ചെന്നൈ: ലിവ്-ഇൻ ബന്ധങ്ങൾ ഗാന്ധർവ്വ വിവാഹം പോലെ കണക്കാക്കണമെന്ന് മദ്രാസ് ഹൈക്കോടതി. പ്രാചീന കാലത്തെ ഗാന്ധർവ വിവാഹത്തിലെ ഭാര്യയുടെ അവകാശങ്ങൾ സ്ത്രീക്ക് ലഭിക്കണമെന്നും വിവാഹ വാഗ്ദാനം നൽകി വഞ്ചിച്ചെന്ന കേസിൽ തിരുചിറപ്പള്ളി സ്വദേശിയായ യുവാവവ് നൽകിയ മുൻ‌കൂർ ജാമ്യാപേക്ഷ തള്ളിയ ഉത്തരവിലാണ് കോടതി നിരീക്ഷണം.

പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ സംരക്ഷിക്കാൻ പോക്സോ നിയമം ഉണ്ടെന്നും വിവാഹതിർക്കും വിവാഹ മോചനം നേടിയ സ്ത്രീകൾക്കും വേണ്ടി നിയമങ്ങൾ ഉണ്ട്, ലിവ് ഇൻ ബന്ധങ്ങളിൽ സംരക്ഷണം കിട്ടുന്നില്ല, ഒന്നിച്ചു ജീവിച്ചു തുടങ്ങിയ ശേഷം ആണ് സ്ത്രീകൾ യഥാർത്ഥ്യം മനസിലാക്കുന്നത്. പിന്നീട് അവർ പാരമ്പര്യത്തിനും ആധുനികതയ്ക്കും ഇടയിൽ പെട്ട് ബുദ്ധിമുട്ടുന്നു, ഇങ്ങനെനെയുള്ള സ്ത്രീകളെ സംരക്ഷിക്കണമെന്നും ജസ്റ്റിസ് എസ് ശ്രീമതി വ്യക്തമാക്കി.

Advertisement