ഡെല്‍ഹി.ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത മൂടൽ മഞ്ഞ്. റോഡ് ട്രെയിൻ വ്യോമഗതാഗതത്തെ ബാധിച്ചു. ഡൽഹി ഡെറാഡൂൺ എക്സ്പ്രസ് ഹൈവേയിൽ മൂടൽ മഞ്ഞിനെ തുടർന്ന് വാഹനങ്ങൾ കൂട്ടിയിടിച്ചു. ബാഗ്പാതിന് സമീപം കൂട്ടിയിടിച്ചത് പത്തോളം വാഹനങ്ങൾ. നിരവധിപേർക്ക് പരിക്ക്. ഡൽഹിയിൽ പുകമഞ്ഞ് രൂക്ഷമായി തുടരുന്നു. വായു കുടുനിലവാര സൂചിക ഇന്നും ഗുരുതര വിഭാഗത്തിൽ.GRAP 4 നിയന്ത്രണങ്ങൾ ഡൽഹിയിൽ ഏർപ്പെടുത്തിയിട്ടുണ്ട്. ഡൽഹി ഉത്തർപ്രദേശ് പഞ്ചാബ് ഹരിയാന അസം ഹിമാചൽ ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിലാണ് ശക്തമായ മൂടൽ മഞ്ഞ് അനുഭവപ്പെടുന്നത്.
Home News Breaking News ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത മൂടൽ മഞ്ഞ്, റോഡ് ട്രെയിൻ വ്യോമഗതാഗതത്തെ ബാധിച്ചു





































