പാമ്പ് കടിച്ചതിനെ തുടര്‍ന്ന് ചികിത്സയ്ക്കായി ആശുപത്രിയിലെത്തിയ യുവാവിനോട് ഏത് പാമ്പാണ് കടിച്ചതെന്നു ചോദിച്ചു. ഉടന്‍ തന്നെ യുവാവ് തന്റെ ജാക്കറ്റിന്റെ പോക്കറ്റില്‍ നിന്നും അസലൊരു മൂര്‍ഖന്‍ കുഞ്ഞിനെ പുറത്തെടുത്ത് കാണിച്ചു. ഇത് കണ്ട് ഡോക്ടര്‍മാരും നേഴ്‌സുമാരും മറ്റ് ആശുപത്രി ജീവനക്കാരും അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടി. യുപിയിലെ മഥുരയിലെ ജില്ലാ ആശുപത്രിയിലെത്തിയിലാണ് ഇ റിക്ഷാ ഡ്രൈവര്‍ ഡോക്ടര്‍മാരെയും മറ്റ് ആശുപത്രി ജീവനക്കാരെയും അമ്പരപ്പിച്ചത്.
ദീപക് എന്ന മഥുരയിലെ ഒരു ഇ റിക്ഷാ ഡ്രൈവറാണ് ഇത്തരമൊരു അസാധാരണ പ്രവര്‍ത്തി ചെയ്തതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇ റിക്ഷ ഓടിക്കുന്നതിനിടെ വണ്ടിയിലുണ്ടായിരുന്ന പാമ്പ് ദീപക്കിനെ കടിക്കുകയായിരുന്നു. പിന്നാലെ പരിഭ്രമിക്കാതെ ഇയാള്‍ പാമ്പിനെ എടുത്ത് തന്റെ ജാക്കറ്റിന്റെ പോക്കറ്റിലിട്ടു. പിന്നാലെ നേരെ ജില്ലാ ആശുപത്രിയിലേക്ക് വച്ച് പിടിക്കുകയായിരുന്നു.

































