ബംഗളുരുവിലെ ടെക്കിയുടെ മരണത്തിൽ നിർണായക കണ്ടെത്തൽ. പതിനെട്ടുകാരനാണ് യുവതിയെ കൊലപ്പെടുത്തിയതെന്ന് പൊലീസിന്റെ കണ്ടെത്തൽ. പ്രതി കർണാൽ കുറെ (18)യെ പൊലീസ് കസ്റ്റഡിയിലെടുത്തു. ലൈംഗികാതിക്രമങ്ങളെ എതിർത്തതിനെ തുടർന്നാണ് യുവതിയെ കൊലപ്പെടുത്തിയതെന്നാണ് വിവരം. ഒരാഴ്ച മുമ്പാണ് നഗരത്തിലെ വാടക വീട്ടിൽ 34കാരിയായ സോഫ്റ്റ്‌വെയർ എൻജിനീയറെ മരിച്ച നിലയിൽ കണ്ടെത്തിയത്.
ജനുവരി 3 ന് രാമമൂർത്തി നഗറിലെ സുബ്രഹ്മണ്യ ലേഔട്ടിലുള്ള അപ്പാർട്ട്മെന്റിലാണ് യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. തീപിടുത്തമുണ്ടായതിനെത്തുടർന്ന് ശ്വാസംമുട്ടി മരിച്ചതാകാമെന്നാണ് ആദ്യം സംശയിച്ചിരുന്നത്. അസ്വാഭാവിക മരണത്തിന് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. ശാസ്ത്രീയ രീതികളും സാങ്കേതിക തെളിവുകളും ഉപയോഗിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് യുവതിയുടെ അയൽവാസിയായ കർണാലാലേക്ക് പൊലീസ് എത്തിയത്. ചോദ്യം ചെയ്യലിൽ കർണാൽ കുറ്റം സമ്മതിച്ചു.

































