ന്യൂഡെല്‍ഹി.ആക്രമണത്തിന് തയ്യാറായി ആയിരം ചാവേറുകളെന്ന് ശബ്ദ സന്ദേശം. ഭീകര സംഘടനയായ ജെയ്‌ഷെ ഇ മുഹമ്മദിൻ്റെ തലവൻ മൗലാന മസൂദ് അസറിന്റെ പേരിലാണ് ശബ്ദ സന്ദേശം പ്രചരിക്കുന്നത്. ആക്രമണങ്ങൾ നടത്താൻ തയ്യാറായി “ആയിരക്കണക്കിന്” ചാവേർ ബോംബർമാർ സംഘടനയിലുണ്ടെന്നാണ് അവകാശവാദം. പ്രതിഫലം ആഗ്രഹിച്ചല്ല, ചാവേറുകൾ പ്രവർത്തിക്കുന്നതെന്നും രക്തസാക്ഷിത്വമാണ് ആഗ്രഹിക്കുന്നതെന്നും ശബ്ദ സന്ദേശത്തിൽ
ഓപ്പറേഷൻ സിന്ദൂറിൽ പാകിസ്ഥാനിലെ ജെയ്‌ഷെ കേന്ദ്രങ്ങളിൽ ഇന്ത്യ നടത്തിയ ആക്രമണത്തിൽ അസ്ഹറിന്റെ അടുത്ത ബന്ധുക്കളിൽ പലരും കൊല്ലപ്പെട്ടിരുന്നു. അത് കഴിഞ്ഞുള്ള അസറിൻ്റെ പ്രധാന ഭീഷണി സന്ദേശമാണിത്. അതിനിടെ, പാക് സൈന്യവുമായുള്ള അടുത്ത ബന്ധം സ്ഥിരീകരിച്ച് പഹൽഗാം ഭീകരാക്രമണത്തിൻ്റെ സൂത്രധാരൻമാരിലൊരാളായ സെയ്ഫുള്ള കസുരിയും രംഗത്ത്. രണ്ടുപേരുടേയും സന്ദേശങ്ങളും ഐഎസ്ഐ അനുകൂല അക്കൗണ്ടുകൾ വഴി ടെലിഗ്രാമിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്
ഓപ്പറേഷൻ സിന്ദൂറിന് ശേഷമുണ്ടായ നാശനഷ്ടങ്ങളിൽ നിന്ന് കരകയറാനുള്ള ശ്രമത്തിൻ്റെ ഭാഗമാണ് ഇത്തരം സന്ദേശങ്ങൾ എന്നാണ് സൂചന







































