Advertisement
ഡെല്‍ഹി.തെരുവുനായ പ്രശ്നത്തിൽ സുപ്രീംകോടതി സ്വമേധയാ എടുത്ത കേസിൽ ഇന്നും മൃഗസ്നേഹികളെ പരിഹസിച്ച് കോടതി. നായകളെ തെരുവിൽ നിന്ന് നീക്കംചെയ്താൽ എലികളുടെ എണ്ണം കൂടുമെന്ന മൃഗസ്നേഹികളുടെ വിചിത്ര വാദത്തെയായിരുന്നു കോടതി പരിഹസിച്ചത്. നായ്ക്കളും പൂച്ചകളും ശത്രുക്കളായതിനാൽ കൂടുതൽ പൂച്ചകളെ പ്രോത്സാഹിപ്പിക്കുന്നതിലൂടെ പ്രശ്നം പരിഹരിക്കാം എന്നായിരുന്നു സുപ്രീംകോടതിയുടെ പരിഹാസം. അതിനിടെ രാജ്യത്ത് 66 എബിസി സെന്ററുകൾ മാത്രമേ ഉള്ളൂ എന്നും നായ്ക്കളുടെ എണ്ണം കുറയ്ക്കണമെങ്കിൽ കൂടുതൽ എബിസി സെന്ററുകൾ വേണമെന്നും മൃഗസംരക്ഷണ വിദഗ്ധർ കോടതിയെ അറിയിച്ചു. കേസിൽ നാളെയും വാദം തുടരും




































