പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതി, ദേശീയ ഷൂട്ടിങ് പരിശീലകനെ സസ്പെൻഡ് ചെയ്തു

Advertisement

ചണ്ഡീഗഡ്. ഹരിയാനയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ ദേശീയ ഷൂട്ടിങ് പരിശീലകനെ സസ്പെൻഡ് ചെയ്തു. ദേശീയ ഷൂട്ടിംഗ് പരിശീലകൻ അങ്കുഷ് ഭരദ്വാജിനെയാണ് സസ്പെൻറ് ചെയ്തത്.17 വയസ്സുള്ള ഷൂട്ടിങ് താരത്തെ പീഡിപ്പിച്ചെന്ന പരാതിയിൽ ഫരീദ ബാദ്  പോലീസ്   കേസെടുത്തു.


പ്രായപൂർത്തിയാകാത്ത ദേശീയ ഷൂട്ടിങ് താരത്തെ പരിശീലകൻ ബലാല്‍സംഗം ചെയ്തതായാണ് പരാതി.
ദേശീയ ഷൂട്ടിംഗ് പരിശീലകൻ അങ്കുഷ് ഭരദ്വാജിനെതിരെയാണ് പരാതി.
ഡൽഹിയിലെ ഡോ. കർണി സിംഗ് ഷൂട്ടിംഗ് റേഞ്ചിൽ നടന്ന ദേശീയ തല ഷൂട്ടിംഗ് മത്സരത്തിനിടെയാണ് സംഭവം.
ഫരീദാബാദിലെ ഒരു ഹോട്ടലിൽ വച്ചു പീഡിപ്പിച്ചു എന്നാണ് പരാതി.

ഷൂട്ടിങ് മത്സരത്തിലെ പ്രകടനം വിലയിരുത്താനെന്നു പറഞ്ഞു പരിശീലകനായ അങ്കുഷ് ഭരദ്വാജ്, സൂരജ്കുണ്ഡിലെ ഹോട്ടലിലേക്ക് കായികതാരത്തെ വിളിച്ചുവരുത്തി ബലം പ്രയോഗിച്ച്  മുറിയിൽ എത്തിച്ചു പീഡിപ്പിച്ചെന്ന് പരാതി പറയുന്നു.
പുറത്ത് പറഞ്ഞാൽ ഭാവി നശിപ്പിക്കുമെന്ന് ഭീഷണി പ്പെടുത്തിയതായും  17 കാരിയായ താരത്തിന്റ പരാതിയിലുണ്ട്.

എൻ.ഐ.ടി ഫരീദാബാദിലെ വനിത പൊലീസ് സ്റ്റേഷനിലാണ് കായിക താരം പരാതി നൽകിയത്.
സംഭവത്തിൽ  പോക്സോ കേസ് രജിസ്റ്റർ ചെയ്ത ഫരീദ ബാദ് പോലീസ് സാക്ഷികളിൽ നിന്നും മൊഴിയെടുത്തു.നാഷണൽ റൈഫിൾ അസോസിയേഷൻ ഓഫ് ഇന്ത്യ യുടെ  13 ദേശീയ ഷൂട്ടിങ് പരിശീലകരിൽ ഒരാളാണ്  അങ്കുഷ് ഭരദ്വാജ്

പരാതി യെ തുടർന്ന് അങ്കുഷ് ഭരദ്വാജിനെ നാഷണൽ റൈഫിൾസ് അസോസിയേഷൻ ഓഫ് ഇന്ത്യയിൽ നിന്ന് സസ്പെൻഡ് ചെയ്തു.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here