മുംബൈ. ആദ്യത്തെ ആദ്യത്തെ ബുള്ളറ്റ് ട്രെയിൻ സർവീസ് അടുത്ത വർഷം തുടങ്ങാൻ പോവുകയാണ്. സ്വാതന്ത്ര്യ ദിനത്തിൽ സർവീസ് തുടങ്ങുമെന്നാണ് റെയിൽവേ മന്ത്രി പ്രഖ്യാപിച്ചത്. മുംബൈയിലെ ഭൂഗർഭ സ്റ്റേഷൻറെ അടക്കം പണികൾ ഇനിയും ഏറെ മുന്നോട്ടു പോകാനുള്ളതിനാൽ സ്വപ്ന പദ്ധതി പൂർണമായി യാഥാർഥ്യമാവാൻ സമയമെടുക്കും.
മണിക്കൂറിൽ 320 കിലോമീറ്റർ വേഗത്തിൽ കുതിക്കുന്ന ഹൈ സ്പീഡ് ട്രെയിൻ. മുംബൈയ്ക്കും അഹമ്മദാബാദിനുമിടയിലെ 508 കിലോമീറ്റർ താണ്ടാൻ വേണ്ടത് വെറും 2 മണിക്കൂർ. സ്വപ്ന പദ്ധതിയിലേക്കുള്ള കാത്തിരിപ്പ് കുറഞ്ഞ് വരികയാണ്.
മുംബൈ ബികെസിയിലാണ് ആദ്യത്തെ സ്റ്റേഷൻ. പത്ത് നില കെട്ടിടത്തിൻറെ താഴ്ച്ചയിൽ കുഴിച്ചാണ് ഭൂഗർഭ സ്റ്റേഷൻറെ പണി നടക്കുന്നത്. 3 ലെവൽ സ്റ്റേഷൽനിൽ 415 മീറ്ററിൽ 6 പ്ലാറ്റ്ഫോമുകൾ. അത്യാധുനിക ആഡംബര യാത്രാ അനുഭവമാണ് സ്റ്റേഷനിൽ നിന്ന് പ്രതീക്ഷിക്കുന്നത്
മുംബൈ മുതൽ അഹമ്മദാബാദിലെ സബർമതി ആശ്രമം വരെ 12 സ്റ്റേഷനുകളാണ് ആകെയുള്ളത്. നാലെണ്ണം മുംബൈയിൽ എട്ടെണ്ണം ഗുജറാത്തിൽ.
മുംബൈയിലേക്ക് അടക്കമുള്ള നിർമ്മാണ ജോലി തീരാൻ ഇനിയും സമയം എടുക്കും . അതുകൊണ്ട് അടുത്ത
വർഷം സ്വാതന്ത്ര ദിനത്തിൽ സർവീസ് തുടങ്ങുന്നത് ഗുജറാത്തിലെ സൂറത്തിനും ബിലിമോറയ്ക്കും ഇടയിലാണ്. അവസാന ഘട്ടത്തിലാണ് മുംബൈയിലേക്ക് സർവീസ് എത്തുക.
സുരക്ഷയിൽ ഒട്ടും വിട്ടുവീഴ്ചയില്ലാത്ത യാത്രാ അനുഭവമാണ് കാത്തിരിക്കുന്നത്. ഭൂഗർഭ പാതകളും ആകാശപാതകളും ചേരുന്ന പാതയിൽ ലെവൽ ക്രോസുകളില്ല. ഓട്ടോമാറ്റിക് ഡോർ സംവിധാനം. ഭൂചലന മുന്നറിയിപ്പ് സംവിധാനവും ഈ ഹൈസ്പീഡ് റെയിൽവേ കോറിഡോറിലുണ്ടാവും.
ജപ്പാനിലെ ഷിൻകാൻസെൻ സാങ്കേതിക വിദ്യ തന്നെയാണ് ഇവിടെയും യാഥാർഥ്യമാവുന്നത്. ബുള്ളറ്റ് ട്രെയിൻ റേക്ക് വൈകാതെയെത്തും. ഒരു ലക്ഷം കോടിയിലേറെ ചെലവിട്ടാണ് പദ്ധതി. ജപ്പാൻ ഇൻറെർനാഷണൽ കോർപ്പറേഷൻ ഏജൻസിയുടെ സഹായത്തോടെയാണ് ഈ വലിയ സ്വപ്നം യാഥാർഥ്യമാവുക
ഭൂമിയേറ്റെടുക്കലും കോവിഡ് വൈകിപ്പിക്കലുകളും മറികടന്നാണ് ബുള്ളറ്റ് ട്രെയിൻ പദ്ധതി യാഥാർഥ്യമാവുന്നത്. നമ്മുടെ രാജ്യത്തിൻറെ തന്നെ ഭാവിയുടെ വേഗം കൂട്ടുന്ന പദ്ധതിയാവുമെന്നാണ് പ്രതീക്ഷ
Home News Breaking News 508 കിലോമീറ്റർ താണ്ടാൻ വേണ്ടത് വെറും 2 മണിക്കൂർ, സ്വപ്ന പദ്ധതി കാത്തിരിപ്പിന് നീളം കുറയുന്നു


































