പ്രധാനമന്ത്രി നരേന്ദ്രമോദി ക്രിസ്മസ് ശുശ്രൂഷകളിൽ പങ്കെടുക്കും

Advertisement

ഡെൽഹി. ക്രിസ്മസ് ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഡൽഹിയിലെ കത്തീഡ്രൽ ചർച്ച് ഓഫ് ദി റിഡംപ്ഷൻ പള്ളി സന്ദർശിക്കും. രാവിലെ 8 30നാണ് പ്രധാനമന്ത്രി പള്ളിയിൽ എത്തുക. പ്രധാനമന്ത്രി നരേന്ദ്രമോദി ക്രിസ്മസ് ശുശ്രൂഷകളുടെ ഭാഗമാകും. പ്രധാനമന്ത്രിക്കൊപ്പം ബിജെപി കേരള അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറും ക്രിസ്മസ് ആഘോഷങ്ങളിൽ പങ്കെടുക്കും. പ്രധാനമന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ച് പള്ളിയിലും പരിസരത്തും സുരക്ഷാക്രമീകരണങ്ങൾ ശക്തമാക്കി. കഴിഞ്ഞവർഷം സിബിസിഐ ആസ്ഥാനത്ത് എത്തിയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ക്രിസ്മസ് ആഘോഷങ്ങളിൽ പങ്കെടുത്തത്. ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ധയും ക്രിസ്മസ് ആഘോഷങ്ങളിൽ ഇന്ന് പങ്കെടുക്കും.

അതിനിടെ ക്രിസ്മസ് ദിനമായി ഇന്ന് ഉത്തർപ്രദേശിൽ നിർബന്ധിത പ്രവർത്തി ദിനമായി പ്രഖ്യാപിച്ചിരിക്കുകയാണ്. മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പയുടെ ജന്മദിനാഘോഷത്തിന്റെ ഭാഗമായാണ് പ്രവർത്തി ദിവസമായി ആചരിക്കുന്നത് എന്നാണ് ഉത്തർപ്രദേശ് സർക്കാരിന്റെ വിശദീകരണം

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here