Home News Breaking News ബോണ്ടി ബീച്ചിൽ വെടിവെപ്പ് നടത്തി അക്രമികളിൽ ഒരാൾ ഇന്ത്യക്കാരൻ

ബോണ്ടി ബീച്ചിൽ വെടിവെപ്പ് നടത്തി അക്രമികളിൽ ഒരാൾ ഇന്ത്യക്കാരൻ

Advertisement


ന്യൂഡൽഹി. ഓസ്ട്രേലിയ ബോണ്ടി ബീച്ചിൽ വെടിവെപ്പ് നടത്തി അക്രമികളിൽ ഒരാൾ ഇന്ത്യക്കാരൻ. ആക്രമണം നടത്തിയ സാജിദ് അക്രം ഹൈദരാബാദിൽ നിന്നാണ് ഓസ്ട്രേലിയയിലേക്ക് കുടിയേറിയത്.
ഇന്ത്യൻ പാസ്പോർട്ട് ഉപയോഗിച്ച് ഇയാൾ
ഫിലിപ്പീൻസ് യാത്ര നടത്തിയതായും വിവരം.


ബോണ്ടി ബീച്ചിൽ ജൂത വിഭാഗക്കാരുടെ ആഘോഷ പരിപാടിയിൽ പങ്കെടുക്കാൻ എത്തിയവർക്കു നേരെ ആയിരുന്നു വെടിവെപ്പ് ഉണ്ടായത്.സാജിദ് ട’ മകൻ നവീദ് അക്രവും ആയിരുന്നു ആക്രമണത്തിന് പിന്നിൽ.  1998 ൽ ഹൈദരാബാദിൽ നിന്ന് ആണ് സാജിദ് അക്രം ഓസ്ട്രേലിയയിലേക്ക് കുടിയേറിയത്. വിദ്യാർത്ഥി വിസ ഉപയോഗിച്ചായിരുന്നു ഓസ്ട്രേലിയയിലെത്തിയത്. പിന്നീട് ആറ് തവണ സാജിദ് അക്രം ഇന്ത്യ സന്ദർശിച്ചു.
2022ൽ ആയിരുന്നു ഒടുവിലെ സന്ദർശനം ഓസ്ട്രേലിയയിൽ സ്ഥിരതാമസമാക്കിയ സാജിദ് അക്രം ഇന്ത്യയിലുണ്ടായിരുന്ന ബന്ധുക്കളുമായി വലിയ അടുപ്പത്തിൽ ആയിരുന്നില്ല എന്നും ഓസ്ട്രേലിയയിലേക്ക് പോകുന്നതിനു മുൻപ് സാജിദിൻ്റെ പേരിൽ മറ്റു കേസുകളോ സംശയാസ്പദമായ സംഭവങ്ങൾ ഉണ്ടായിരുന്നില്ലെന്നും തെലുങ്കാന പോലീസ് പറയുന്നു. നവംബർ ഒന്നിന് ഇന്ത്യൻ പാസ്പോർട്ട് ഉപയോഗിച്ച് ഫിലിപ്പിൻ സന്ദർശനം നടത്തിയ സാജിദ് 28നാണ് തിരികെ എത്തിയത്. സാജിദ് അക്രവും മകൻ
നവീദ് അക്രവും നടത്തിയ ആക്രമണത്തിൽ 15 പേരാണ് കൊല്ലപ്പെട്ടത് നിരവധിപേർക്ക് പരിക്കേറ്റു. ആക്രമണത്തിന് പിന്നാലെ ഉണ്ടായ പോലീസ് വെടിവെപ്പിൽ സാജിദ് അക്രം കൊല്ലപ്പെട്ടു പരിക്കേറ്റ മകൻ നവീദ് അക്രം ചികിത്സയിലാണ്

Advertisement