ന്യൂഡൽഹി.ഉത്തരേന്ത്യയിലെ കനത്ത പുകമഞ്ഞിനെ തുടർന്ന് ഡൽഹി ആഗ്ര എക്സ്പ്രസ് പാതയിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം.ഏഴ് ബസുകളും മൂന്ന് കാറുകളും കൂട്ടിയിടിച്ചുള്ള അപകടത്തിൽ മരണം പതിമൂന്നായി.ഡൽഹിയിലെ വായുമലിനീകരണം രൂക്ഷമായി തുടരുകയാണ്, വായു ഗുണനിലവാര നിരക്ക് ഇന്നും ഗുരുതര വിഭാഗത്തിൽ .
കനത്ത പുകമഞ്ഞിൽ ദൃശ്യപരിധി കുറഞ്ഞതാണ് ഉത്തർപ്രദേശ് മധുര ജില്ലയിലെ യമുന ഹൈവേ എക്സ്പ്രസ്സിലുണ്ടായ അപകടത്തിന് കാരണം. ഏഴ് ബസ്സുകളും മൂന്ന് കാറുകളും കൂട്ടിയിടിച്ചു. കൂട്ടിയിടിയിൽ വാഹനങ്ങൾക്ക് തീ പിടിക്കുകയും ചെയ്തു . ഉടൻ ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.തൽക്ഷണം നാല് പേർക്കാണ് ജീവൻ നഷ്ടമായത്. പരുക്കേറ്റ 25 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ടെന്നും ആരുടെയും നില ഗുരുതരമല്ലെന്നുമാണ് റിപ്പോർട്ട് . കഴിഞ്ഞദിവസം മൂടൽമഞ്ഞിനിടെ പഞ്ചാബിലും നിരവധി അപകടങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ, ഡൽഹിയിലെ വായുമലിനീകരണം രൂക്ഷമായി തുടരുകയാണ്. 457 ആണ് നിലവിൽ ഡൽഹിയിലെ വായു ഗുണനിലവാര നിരക്ക് . വായു ഗുണനിലവാരം മോശമാകുന്ന സാഹചര്യത്തിൽ സ്കൂളുകളിൽ അഞ്ചാം ക്ലാസ് വരെ ക്ലാസുകൾ ഓൺലൈനാക്കി ഡൽഹി സർക്കാർ ഉത്തരവിറക്കിയിട്ടുണ്ട്.





































