ബസ് നിയന്ത്രണം നഷ്ടപ്പെട്ട് കൊക്കയിലേയ്ക്ക് മറിഞ്ഞ് 9 തീര്‍ഥാടകര്‍ മരിച്ചു

Advertisement

ആന്ധ്രാപ്രദേശിലെ ചിന്തുരു-മരേഡുമില്ലി ഘട്ട് റോഡില്‍ സ്വകാര്യ ബസ് നിയന്ത്രണം നഷ്ടപ്പെട്ട് കൊക്കയിലേയ്ക്ക് മറിഞ്ഞ് 9 തീര്‍ഥാടകര്‍ മരിച്ചു. 22 പേര്‍ക്ക് പരിക്കേറ്റു. ഭദ്രാചലം ക്ഷേത്രത്തില്‍ ദര്‍ശനം കഴിഞ്ഞ് അന്നവാരത്തേയ്ക്ക് പോകുകയായിരുന്ന ബസില്‍ 30 ലധികം യാത്രക്കാരുണ്ടായിരുന്നു.
പ്രാഥമിക വിവരം അനുസരിച്ച് കുറഞ്ഞത് ഒമ്പത് പേര്‍ മരിച്ചുവെന്നാണ് കണക്കാക്കുന്നത്. പരിക്കേറ്റ 22 പേരെ ആശുപത്രിയിലേയ്ക്ക് മാറ്റി. പരിക്ക് പറ്റിയവര്‍ എല്ലാവരും ചിറ്റൂര്‍ ജില്ലയിലുള്ളവരാണ്.
രാജുഗരിമെട്ട വളവിന് സമീപമാണ് സംഭവം. വാഹനം റോഡില്‍ നിന്ന് തെന്നി മാറി കൊക്കയിലേയ്ക്ക് മറിയുകയായിരുന്നു. അപകട വിവരം അറിഞ്ഞതിനെത്തുടര്‍ന്ന് പൊലീസ് ഉദ്യോഗസ്ഥരും നാട്ടുകാരും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here