തമിഴ്നാട് തിരുപ്പോരൂരിൽ കാറും ലോറിയും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. രണ്ട് മലയാളികൾ ഉൾപ്പെടെ മൂന്ന് പേർക്ക് ഗുരുതര പരുക്കേറ്റു.
ചെന്നൈ ബാലാജി മെഡിക്കൽ കോളജിലെ നാലാംവർഷ എംബിബിഎസ് വിദ്യാർഥികളാണ് അപകടത്തിൽപ്പെട്ടത്.വെല്ലൂർ സ്വദേശി മിൻഹാ ഫാത്തിമയാണ് മരിച്ചത്.മലയാളികളായ മുഹമ്മദ് അലി,നവ്യ,കോയമ്പത്തൂർ സ്വദേശി അഭിനന്ദൻ എന്നിവരെ ഗുരുതര പരുക്കുകളോടെ ചെന്നൈയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയാണ് അപകടം. മഹാബലിപുരത്ത് പാർട്ടിയിൽ പങ്കെടുത്ത ശേഷം ഇരുകാറുകളിലാണ് സംഘം ചെന്നൈ ക്രോംപേട്ടിലേയ്ക്ക് വരികയായിരുന്നു. ഇരുകാറുകളും അമിത വേഗതയിലായിരുന്നു .അതിനിടെയാണ് റോഡരികിൽ നിർത്തിയിട്ടിരുന്ന ലോറിയിലേയ്ക്ക് കാർ ഇടിച്ചുകയറിയത് .ലോറി ഡ്രൈവറെ പൊലിസ് അറസ്റ്റു ചെയ്തു.






































