കേരളത്തിലെ SIR സമയപരിധി രണ്ടുദിവസത്തേകൂടി നീട്ടിനൽകി സുപ്രീം കോടതി

Advertisement

കേരളത്തിലെ SIR സമയപരിധി രണ്ടുദിവസത്തേകൂടി നീട്ടിനൽകി സുപ്രീം കോടതി.ഇതോടെ എനുമറേഷൻ ഫോം സമർപ്പിക്കാനുള്ള അവസാന തീയതി  ഈ മാസം 20 ആകും.
SIR നടപടികളുടെ സമയം കൂടുതൽ നീട്ടി നൽകണമെന്ന സംസ്ഥാന സർക്കാർ ആവശ്യം ഈമാസം 18 ന് പരിഗണിക്കാമെന്ന് സുപ്രിംകോടതി. മുൻകൂറായി സമയം നീട്ടി നൽകാൻ ആകില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ. SIR പ്രക്രിയയിൽ കണ്ടെത്താൻ കഴിയാത്ത വോട്ടർമാർ 22 ലക്ഷത്തിലേറെ എന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ രത്തൻ ഖേൽക്കർ.


കേരളത്തിലെ SIR നെതിരായ ഹർജികൾ പരിഗണിച്ചപ്പോൾ  20 ലക്ഷം ഫോമുകൾ ഇനിയും തിരിച്ചു കൊടുക്കാനുണ്ടെന്ന് സംസ്ഥാന സർക്കാർ കോടതിയെ അറിയിച്ചു. ഇതിനായി രണ്ടാഴ്ച കൂടി സമയം നീട്ടി നൽകണമെന്ന് സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടു. സംസ്ഥാന സർക്കാരിന്റെ ആവശ്യം തെരഞ്ഞെടുപ്പ് കമ്മീഷൻ എതിർത്തു. ഈ സാഹചര്യത്തിലാണ് സുപ്രീംകോടതി എനുമറേഷൻ ഫോം സമർപ്പിക്കാനുള്ള അവസാന ദിവസം  രണ്ടുദിവസം കൂടി നീട്ടി നൽകിയത്.ഈമാസം 18ന് കേസ് വീണ്ടും പരിഗണിക്കാം എന്നും അന്ന് സമയം നീട്ടി നൽകണോ എന്ന ആവശ്യത്തിൽ തീരുമാനമെടുക്കാമെന്നും ചീഫ് ജസ്റ്റിസ്‌ സൂര്യകാന്ത് അറിയിച്ചു.


സാഹചര്യം നോക്കി സമയം നീട്ടി നൽകാമെന്നും മുൻകൂറായി സമയപരിധി നീട്ടാനാകില്ലെന്നുമായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷന്റെ എതിർപ്പ്.അതിനിടെ കേരളത്തിലെ തീവ്ര വോട്ടർ പട്ടിക പരിഷ്കരണ പ്രക്രിയയിൽ  കണ്ടെത്താൻ കഴിയാത്ത വോട്ടർമാർ 22 ലക്ഷത്തിലേറെയെന്നും ഈ പട്ടിക സംബന്ധിച്ച് കൂടുതൽ പരിശോധന നടത്തുമെന്നും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ രത്തൻ ഖേൽക്കർ അറിയിച്ചു.


ലിസ്റ്റിൽ പെടാത്തവർക്ക് നിയമസഭാ തിരഞ്ഞെടുപ്പിന്റെ നോമിനേഷന് തൊട്ടുമുമ്പ് വരെ പേര് ചേർക്കാം എന്നും രത്തൻ ഖേൽക്കർ പറഞ്ഞു.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here