ന്യൂഡെൽഹി. നാഷണൽ ഹെറാൾഡ് കേസിൽ കോൺഗ്രസ്സിന് വീണ്ടും കുരുക്ക്.കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിക്കും ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കുമെതിരെ പുതിയ എഫ്‌ഐആർ ഫയൽ ചെയ്തു . ഇ ഡി യുടെ നിർദ്ദേശം അനുസരിച്ചു ഡൽഹി പോലീസിന്റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗമാണ് കേസ് ഫയൽ ചെയ്തത്.
കേന്ദ്ര ഏജൻസികൾ വേട്ടയാടുന്നതിൽ പുതുമ ഇല്ലെന്ന് കെ സി വേണുഗോപാൽ എം പി.
നാഷണൽ ഹെറാൾഡ് കള്ളപ്പണം വെളുപ്പിക്കൽ കേസിൽ മുതിർന്ന കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധി സോണിയാ ഗാന്ധി തുടങ്ങിയവർക്കെതിരെ ക്രിമിനൽ ഗൂഢാലോചന കുറ്റം ചുമത്തി യാണ് പുതിയ കേസ്
സോണിയക്കും രാഹുലിനും പുറമേ സാം പിത്രോദയടക്കം മറ്റ് നാലു പേരെയാണ് ഡൽഹി പോലീസിന്റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം രജിസ്റ്റർ ചെയ്ത എഫ്ഐആറിൽ പ്രതിചേർത്തിരിക്കുന്നത്.
അസോസിയേറ്റഡ് ജേണൽസ് ലിമിറ്റഡ്,യംഗ് ഇന്ത്യൻ, ഡോട്ടെക്‌സ് മർച്ചന്‍റൈസ് പ്രൈവറ്റ് ലിമിറ്റഡ് എന്നീ മൂന്ന് കമ്പനികളുടെ പേരും എഫ് ഐ ആറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ക്രിമിനൽ ഗൂഢാലോചന കേസിൽ സോണിയ ഗാന്ധി ഒന്നാം പ്രതിയും രാഹുൽഗാന്ധി രണ്ടാം പ്രതിയുമാണ്.
നാഷണൽ ഹെറാൾഡ് പത്രത്തിന്‍റെ മാതൃ കമ്പനിയായ അസോസിയേറ്റഡ് ജേണൽസ് ലിമിറ്റഡിനെ വഞ്ചനാപരമായി കൈവശപ്പെടുത്താൻ ക്രിമിനൽ ഗൂഢാലോചന നടത്തിയെന്നാണ് ആരോപണം.
കേസ് കൊണ്ടൊന്നും ഭയപ്പെടുത്തേണ്ടെന്ന് AICC ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ
എൻഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റിന്‍റെ പരാതിയുടെ അടിസ്ഥാനത്തിൽ,ഒക്ടോബർ മൂന്നിനാണ് ഡൽഹി പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്.
എ ജെ ൽ ഓഹരി ഉടമകളെ വിളിച്ചു വരുത്തി, അവരുടെ സമ്മതത്തോടെയാണോ ഇടപാട് നടത്തിയതെന്ന് അന്വേഷിക്കുമെന്ന് ഡൽഹി പോലീസ് വൃത്തങ്ങൾ അറിയിച്ചു.
































