തെങ്കാശി.തമിഴ് നാട് തെങ്കാശിയിൽ സ്വകാര്യ ബസുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരണസംഖ്യ ഏഴായി.
ആറ് സ്ത്രീകളും ഒരു പുരുഷനുമാണ് മരിച്ചത്. വനരാജ്, കർപ്പകവല്ലി,തേൻമൊഴി, മല്ലിക,മുത്തുലക്ഷ്മി,സുബ്ബലക്ഷ്മി,ഷൺമുഖത്തായ് എന്നിവരാണ് മരിച്ചത്.ഐസിയുവിൽ ചികിത്സയിലുള്ള
ഒൻപത് പേരിൽ നാല് പേരുടെ നില ഗുരുതരമെന്ന് തെങ്കാശി മെഡിക്കൽ കോളജ് അധികൃതർ അറിയിച്ചു.മരിച്ചവരുടെ കുടുംബങ്ങൾക്ക് മൂന്ന് ലക്ഷം രൂപയും ഗുരുതര പരുക്കേറ്റവർക്ക് ഒരു ലക്ഷം രൂപയും നിസാരപരുക്കേറ്റവർക്ക് 50,000 രൂപയും സർക്കാർ ധനസഹായം പ്രഖ്യാപിച്ചു. അപകടത്തിൽ രണ്ട് ബസ് ഡ്രൈവേഴ്സിനുമെതിരെ എലത്തൂർ പൊലിസ് കേസെടുത്തു
































