ചണ്ഡീഗഡ്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ ഛേദിക്കപ്പെട്ട ശരീരഭാഗങ്ങൾ കണ്ടെത്തിയ സംഭവം,നരബലി എന്ന് സംശയം.ഹരിയാനയിലെ ഗുരുഗ്രാമിന് സമീപമാണ് കഴിഞ്ഞ ബുധനാഴ്ച മൃതദേഹം കണ്ടെത്തിയത്.തലയും,കാലും ഉൾപ്പെടെയുള്ള ശരീരഭാഗങ്ങൾ ആണ് കിട്ടിയത്. പാതയോരത്തെ വയലില്‍ കര്‍ഷകനാണ് സരീരഭാഗം കണ്ടെത്തി പൊലീസില്‍ അറിയിച്ചത്.
ആറിനും പത്തിനും ഇടയിൽ പ്രായമുള്ള പെൺകുട്ടിയുടേതാണ് ശരീരഭാഗങ്ങൾ. ബലി നൽകുന്നതിന്റെ ഭാഗമായിട്ടായിരിക്കാം പെൺകുട്ടിയെ കൊലപ്പെടുത്തിയതെന്ന് സംശയം. കുട്ടിയുടെ മുറിച്ചെടുത്ത മുടിയിഴകൾ മൃതദേഹതോടൊപ്പം കിട്ടിയിരുന്നു. ശരീരത്ത് രക്തം തളിച്ചതായും കാണാം. മൂര്‍ച്ചയേറിയ ആയുധം കൊണ്ട് മുറിച്ചനിലയിലാണ് ഭാഗങ്ങള്‍. പട്ടുതുണിയുടെ കഷണങ്ങളും കിട്ടി. ഇതെല്ലാം ദുര്‍മന്ത്രവാദത്തിന്‍റെ സൂചന നല്‍കുന്നതായി പൊലീസ് പറയുന്നു. വിശദമായ അന്വേഷണം നടക്കുകയാണ്.






































