ഇത് രക്തസാക്ഷിത്വം : ചാവേർ ആക്രമണങ്ങളെ ന്യായീകരിച്ചുള്ള ഡോ. ഉമർ നബിയുടെ വീഡിയോ പുറത്ത്

Advertisement

ന്യൂഡെൽഹി. ഡൽഹി ആക്രമണത്തിന്  മുൻപ് ചാവേർ ആക്രമണങ്ങളെ ന്യായീകരിച്ചുള്ള ഡോ. ഉമർ നബിയുടെ വീഡിയോ പുറത്ത് വന്നു. ചാവേറാക്രമണം രക്തസാക്ഷിത്വമാണെന്ന് ന്യായീകരിച്ചാണ് വീഡിയോ.ഹമാസ് മാതൃകയിലുള്ള ഡ്രോൺ ആക്രമണത്തിന് ഭീകരർ പദ്ധതി ഇട്ടിരുന്നതായി എൻ ഐ എ കണ്ടെത്തി.
ഡ്രോൺ ബോംബ് നിർമ്മിച്ച തിന് അറസ്റ്റിലായ ഡാനിഷിന്റ പിതാവ് ബിലാൽ അഹമ്മദ് വാനി ആത്മഹത്യ ചെയ്തു. അൽ ഫലാഹ് സർവകലാശാലക്കെതിരെ ഇ ഡി റെയ്‌ഡ്‌ നടത്തി.


ഡൽഹി കോട്ടയ്ക്ക് സമീപം ചാവേർ ആക്രമണം നടത്തുന്നതിനു മുമ്പായി ഡോ. ഒമർ നബി സ്വയം ചിത്രീകരിച്ച ഒരു മിനിറ്റ് 21 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോ ആണ് പുറത്ത് വന്നത്

ഒരു പ്രത്യേക സ്ഥലത്തു വെച്ച് ഒരു പ്രത്യേക സമയത്ത്  മരിക്കാന്‍ തീരുമാനിച്ചു ഒരു വ്യക്തിക്ക്  പോകുന്നതിനെയാണ് രക്തസാക്ഷിത്വം എന്ന് പറയുന്നതെന്നാണ് ഉമര്‍ വീഡിയോയില്‍ ന്യായീകരിക്കുന്നത്.

കൂടുതല്‍  ആകര്‍ഷിക്കാൻ ലക്ഷ്യമിട്ടാണ് ടെലഗ്രാം ഗ്രൂപ്പുകളിൽ  വീഡിയോ പ്രചരിപ്പിച്ചത് എന്ന് ഏജൻസികൾ സംശയിക്കുന്നു.

ഹമാസ് മാതൃകയിലുള്ള ഡ്രോൺ ആക്രമണം  ലക്ഷ്യം വച്ച് ഡ്രോണുകളും ചെറിയ റോക്കറ്റുകളും നിർമ്മിക്കാൻ  വൈറ്റ് കോളർ സംഘം  ഗുഢാലോചന നടത്തിയതായി കണ്ടെത്തി.

ഡ്രോൺ നിർമ്മാണ നടത്തിയ ഡാനിഷ് എന്ന ജസീർ ബീലാൽ വാനിയെ എൻ ഐ എ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തു.

ഇയാളെ അറസ്റ്റിലായതിനു പിന്നാലെ പിതാവ് ബിലാൽ അഹമ്മദ് വാനി തീ കൊളുത്തി ആത്മഹത്യ ചെയ്തു.

വൈറ്റ് കോളർ ഭീകര സംഘത്തിന്റെ കേന്ദ്ര മായ ,അൽ ഫലാഹ്  സർവകലാശാലയുമായി ബന്ധമുള്ള 25 ഇടങ്ങളിൽ  ഇ ഡി റെയ്‌ഡ്‌ നടത്തി.

Advertisement