സ്ഫോടക വസ്തുവിന് ഉപയോഗിച്ച കോഡ് – ബിരിയാണി , ആക്രമണപദ്ധതിക്ക് നൽകിയ കോഡ് –  വിരുന്ന്

Advertisement

ന്യൂഡൽഹി.ഡൽഹി സ്ഫോടനത്തിനായി ബോംബ്  നിർമിക്കാൻ മുഖ്യ പ്രതി ഉമർ നബിയെ, കൂട്ടാളി അമീർ റാഷിദ് സഹായിച്ചതായി എൻ എ. അമീറിനെ പട്യാല ഹൗസ് കോടതി 10 ദിവസത്തെ കസ്റ്റഡിയിൽ വിട്ടു. ബോംബി ന് വൈറ്റ് കോളർ സംഘം ഉപയോഗിച്ചിരുന്ന കോഡ്,  ബിരിയാണി എന്ന്  എൻ ഐ എ.വൈറ്റ് കോളർ സംഘത്തിന് ലഷ്‌കർ ഇ തൗബ യുമായും ബന്ധമെന്ന് സൂചന.


ഡൽഹി ചാവേർ ആക്രമണത്തിന്റെ ഗൂഢാലോചനയിൽ ഉമർ നബിക്ക് ഒപ്പം  അമീർ റാഷിദ് അലിക്ക്  നിർണ്ണായക പങ്കുണ്ടെന്നു എൻ ഐ എ  പട്യാല ഹൗസ് കോടതിയെ അറിയിച്ചു.

ചാവേർ ആക്രമണം ലക്ഷ്യം വെച്ചാണ്, സ്വന്തം പേരിൽ ഐ20 കാർ വാങ്ങിയത്.
സ്ഫോടക വസ്തു നിർമ്മിക്കാനും അമീർ സഹായിച്ചതായി NIA കണ്ടെത്തി.

വെയിറ്റ് കോളർ സംഘം ആശയവിനിമയത്തിനു  ടെലിഗ്രാം ആപ് ആണ് ഉപയോഗിച്ചത്

കോഡ് ഭാഷയിൽ ആയിരുന്നു ആശയവിനിമയം,സ്ഫോടക വസ്തുവിന് ഉപയോഗിച്ച കോഡ് – ബിരിയാണി  എന്നും ആക്രമണപദ്ധതിക്ക് നൽകിയ കോഡ് –  വിരുന്ന്  എന്നർത്ഥമുള്ള ഹിന്ദി വാക്ക് ദാവത്ത് എന്നും ആണെന്നും എൻ  ഐ എ യുടെ റിമന്റ് റിപ്പോർട്ടിൽ പറയുന്നു

10 ദിവസത്തെ കസ്റ്റഡിയിൽ ലഭിച്ച അമീറിനെ എൻ ഐ എ കാശ്മീരിലേക്ക് കൊണ്ട് പോകും.
വൈറ്റ് കോളർ ഭീകര സംഘത്തിന്, ഭീകര സംഘടന ലഷ്‌കർ ഈ തൗബ ബന്ധത്തിന്റ പേരിൽ കോ ൽ ക്കത്ത യിൽ അറസ്റ്റിലായ താനിയ പർവീനുമായി ബന്ധമുണ്ടെന്നു എൻ ഐ എ ക്ക്‌ വിവരം ലഭിച്ചു.

കൊൽ ക്കത്ത ജയിലിൽ കഴിയുന്ന 3 ഭീകരരെ എൻ ഐ എ ചോദ്യം ചെയ്തു.

സ്ഫോടനത്തിന് തൊട്ട് മുൻപുള്ള 10 ദിവസം, ഉമർ താമസിച്ച  നൂഹിലെ വീടിന്റെ ഉടമസ്ഥനെയും ബന്ധുവിനെയും എൻ ഐ എ കസ്റ്റ ഡിയിൽ എടുത്തു.

UGC യും NAAC യും ചൂണ്ടിക്കാണിച്ച തട്ടിപ്പും ക്രമക്കേടുകളും സംബന്ധിച്ച് അന്വേഷണത്തിനായി അൽ ഫലാഹ് യൂണിവേഴ്സിറ്റി ചെയർമാൻ ജാവേദ് അഹമ്മദ് സിദ്ദിഖിയെ ഡൽഹി പോലീസ്  ക്രൈംബ്രാഞ്ച് വിളിച്ചു വരുത്തി

Advertisement