ഡെൽഹി സ്ഫോടനം 10 മിനിറ്റു കൊണ്ട് തയ്യാറാക്കിയ സ്ഫോടക വസ്തു ഉപയോഗിച്ച്

Advertisement

ന്യൂഡെൽഹി. ഡൽഹിയിൽ രണ്ട് കിലോയിൽ അധികം അമോണിയം നൈട്രറ്റും, ഡിറ്റനേറ്ററും
പെട്രോളിയവും ഉപയോഗിച്ച് ആണ് സ്ഫോടനം നടത്തിയത് എന്ന് പ്രാഥമിക പരിശോധനയിൽ കണ്ടെത്തി.

സ്ഫോടനം നടന്ന ചെങ്കോട്ടയ്ക്ക് സമീപം നിന്ന് ശേഖരിച്ച 52 ലധികം സാമ്പിളുകൾ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ഫോറൻസിക് സംഘത്തിൻറെ പരിശോധനയിൽ 10 മിനിറ്റ് കൊണ്ട് ഇത്തരം സ്ഫോടക വസ്തുക്കൾ തയ്യാറാക്കാൻ കഴിയുമെന്നും കണ്ടെത്തി. ചെങ്കോട്ടയ്ക്ക് സമീപമുള്ള പാർക്കിംഗ് ഏരിയയിൽ വച്ചാണോ സ്ഫോടക വസ്തു തയ്യാറാക്കിയതെന്നും സുരക്ഷ
ഏജൻസികൾ പരിശോധിക്കുന്നുണ്ട്.
സ്ഫോടനം നടന്ന കാർ ഓടിച്ച ഡോക്ടർ ഉമർ മുഹമ്മദ് സന്ദർശിച്ച സ്ഥലങ്ങളിൽ എൻഐഎയും ഡൽഹി പോലീസിന്റെ പ്രത്യേക സംഘവുമെത്തി വിവരങ്ങൾ ശേഖരിച്ചു. വെള്ള കോളർ ഭീകര സംഘവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്ത ഡോക്ടർമാരുടെ ചോദ്യം ചെയ്യൽ തുടരുകയാണ്.

Advertisement