ബിഹാർ നിയമസഭ തിരഞ്ഞെടുപ്പിൽ എൻ ഡി എ വീണ്ടും അധികാരത്തിലേക്ക്

Advertisement

പട്ന. ബിഹാർ നിയമസഭ തിരഞ്ഞെടുപ്പിൽ എൻ ഡി എ വീണ്ടും അധികാരത്തിലേക്ക്. ലീഡിൽ കേവല ഭൂരിപക്ഷം മറികടക്കാൻ മുന്നണിക്ക് സാധിച്ചു. 157സീറ്റുകളിലാണ് മുന്നണി ലീഡ് ചെയ്യുന്നത്. ബി ജെ പിയാണ് നിലവിൽ ഏറ്റവും വലിയ ഒറ്റകക്ഷി. ഇന്ത്യ സഖ്യം 73 സീറ്റിൽ മാത്രം ലീഡ് ചെയ്യുന്നു. 105 സീറ്റിൽ മത്സരിച്ച ബി ജെ പി 77 ഓളം സീറ്റുകളിലാണ് ലീഡ് ചെയ്യുന്നത്.

അതേസമയം ബിഹാറിൽ ശക്തമായ തിരിച്ചുവരവാണ് ജെ ഡി യു കാഴ്ചവെച്ചിരിക്കുന്നത്. 101 സീറ്റിലാണ് ഇക്കുറി പാർട്ടി മത്സരിച്ചത്. 74 ഓളം സീറ്റുകളിലാണ് ജെ ഡി യു ലീഡ്.

60 സീറ്റുകളിലാണ് ഇത്തവണ കോൺഗ്രസ് മത്സരിച്ചത്. എന്നാൽ 10 ൽ താഴെ സീറ്റുകളിൽ മാത്രമാണ് കോൺഗ്രസിന് ലീഡ് ചെയ്യാൻ സാധിച്ചത്. അതേസമയം സീറ്റുകളുടെ എണ്ണത്തിൽ ബി ജെ പിക്ക് തൊട്ട് പിന്നിലെത്താൻ ആർ ജെ ഡിക്ക് കഴിയുന്നുണ്ട്. ബി ജെ പിയേക്കാൾ അഞ്ചോ ആറോ സീറ്റുകൾ പുറകിൽ മാത്രമാണ് ആർ ജെ ഡി.

Advertisement