എക്സിറ്റ്പോൾ ഫലങ്ങൾ വൻ വിജയം പ്രവചിച്ചതോടെ ആവേശത്തില്‍ ബിഹാര്‍ എന്‍ഡിഎ ക്യാമ്പ്

Advertisement

പട്ന.ബീഹാറിൽ എക്സിറ്റ്പോൾ ഫലങ്ങൾ വൻ വിജയം പ്രവചിച്ചതോടെ ആവേശത്തിലാണ് NDA ക്യാമ്പ് . നിതീഷ് കുമാർ തന്നെ മുഖ്യമന്ത്രിയാവുമെന്ന് പ്രഖ്യാപിച്ചതിനാൽ മന്ത്രിസഭയുടെ ഘടന അടക്കം ഉള്ള കാര്യങ്ങളിൽ പ്രാഥമികമായ ചർച്ചകളിലേക്ക് കടക്കാൻ ഒരുങ്ങുകയാണ് മുന്നണി. അതേസമയം എക്സിറ്റ് പോൾ ഫലങ്ങൾ തെറ്റുമെന്ന് RJD നേതാവ് തേജസ്വി യാദവ് പറയുന്നു

എക്സിറ്റ്പോൾ ഫലങ്ങൾ ഏതാണ്ട് എല്ലാം എൻഡിഎ വലിയ ഭൂരിപക്ഷമാണ് പ്രവചിച്ചത് . അതിൽ തന്നെ ഏറ്റവും നേട്ടം ഉണ്ടാക്കാൻ പോകുന്നത് ജെഡിയു ആണെന്നാണ് എക്സിറ്റ് പോളുകളുടെ പൊതുവിലയിരുത്തൽ. 30 സീറ്റോളം ഇത്തവണ അധികമായി ലഭിക്കുമെന്നാണ് പ്രവചനം. സ്ത്രീകളുടേയും യുവാക്കളുടെയും വോട്ടുകൾ കേന്ദ്രീകരിച്ചതാണ് വിജയത്തിലേക്ക് നയിക്കുകയെന്ന് ജെഡിയു ദേശീയ വക്താവ് രാജീവ് രഞ്ജൻ പ്രസാദ് 24 നോട് പറഞ്ഞു.

സ്ത്രീകളുടെ അക്കൗണ്ടിലേക്ക് പണം നൽകുന്ന നടക്കും പദ്ധതികൾ തെരഞ്ഞെടുപ്പിന് അനുകൂലമായി പ്രഖ്യാപിച്ചത് ശരിയായില്ലെന്ന് കോൺഗ്രസ് നേതാവ് അശോക് ഗെലോട്ട് ഇന്നലെ രാത്രി പ്രതികരിച്ചിരുന്നു. സ്ത്രീകൾക്കായുള്ള പദ്ധതികൾ തെരഞ്ഞെടുപ്പ് കാലത്ത് മാത്രമല്ല അതിനുമുമ്പും നടപ്പാക്കിയിട്ടുണ്ട് എന്നായിരുന്നു രാജീവ് രഞ്ജൻ പ്രസാദിന്റെ മറുപടി . അതേസമയം എക്സിറ്റ്പോൾ ഫലങ്ങൾ തെറ്റും എന്ന് ആർ ജെ ഡി നേതാവ് തേജസ്വി യാദവ് പറഞ്ഞു. മുൻകാലങ്ങളിൽ പ്രവചനങ്ങൾ തെറ്റിയ ചരിത്രം ബിഹാറിന് ഉണ്ട്. ഒപ്പം പോളിംഗ് 5% ത്തിൽ അധികം വർദ്ധിച്ചാൽ ഭരണമാറ്റം ഉണ്ടാവുന്നതുമാണ് ചരിത്രം. ഈ കണക്കുകളിലാണ് മഹാസഖ്യത്തിന്റെ പ്രതീക്ഷകൾ

Advertisement