ഡൽഹി സ്ഫോടനം: 8 മരണം സ്ഥിരികരിച്ചതായി കേന്ദ്ര ആഭ്യന്തര മന്ത്രി, പൊട്ടിത്തെറിച്ച ഹരിയാന രജിസ്ട്രേഷൻ ഉള്ള കാറിൻ്റെ ഉടമ കസ്റ്റഡിയിലെന്ന് സൂചന

Advertisement

ന്യൂ ഡെൽഹി : ചെങ്കോട്ടയ്ക്ക് 200 മീറ്റർ അകലെ രാജ്യ തലസ്ഥാനത്തെ നടുക്കിയ ഉഗ്ര സ്ഫോടനത്തിൽ എട്ട് മരണങ്ങൾ സ്ഥിരികരിച്ചതായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ.എൽ എൻ ജെ പി ആശുപത്രിയിൽ ദില്ലി പോലീസ് ഉദ്യോഗസ്ഥരുമായി കൂടികാഴ്ച നടത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അമിത് ഷാ. നാളെ കേന്ദ്ര ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥരുടെയും സ്ഫോടനം നടന്ന സ്ഥലവും കേന്ദ്ര മന്ത്രി സന്ദർശിച്ചു. സ്ഫോടനത്തിൽ തകർന്നത് ഹരിയാന രജിസ്ട്രേഷൻ ഉള്ള കാറാണന്ന് കണ്ടെത്തി.എച്ച് ആർ 26 രജിസ്ട്രേഷൻ ഉള്ള കാറിൻ്റെ ആർ സി ഉടമ നദീം ഖാൻ എന്നയാളാണെന്നും തിരിച്ചറിഞ്ഞിട്ടുണ്ട്. ഇയാളെ കസ്റ്റഡിയിലെടുത്തതായും സൂചനയുണ്ട്. സ്ഫോടനത്തിൽ കാർ പരിപൂർണ്ണമായി തകർന്നു.

വൈകിട്ട് 6.55 ന് ദില്ലി ചെങ്കോട്ട മെട്രോ സ്റ്റേഷന് സമീപത്ത് മെല്ലെ വന്ന വാഹനം ട്രാഫിക് സിഗ്നലിൽ പൊട്ടിത്തെറിക്കുകയായിരുന്നു. ഒന്നര കിലോമീറ്ററോളം സ്ഫോടന ശബ്ദം കേട്ടു .സമീപത്തുള്ള വാഹനങ്ങളും തകർന്നു. കാറിനുള്ളിൽ മൂന്ന് പേ‍ർ ഉണ്ടായിരുന്നതായും വിവരങ്ങൾ പുറത്ത് വന്നു. കാറിൻ്റെ പിറകിലാണ് ആദ്യം സ്ഫോടനമുണ്ടായത്.
പൊട്ടിത്തെറിച്ചത് ഹ്യുണ്ടായ് ഐ20 കാറാണെന്ന് സ്ഥിരീകരണമുണ്ട്. സ്ഫോടനം നടന്നത് വൈകിട്ട് 6.55 ഓടെയായിരുന്നുവെന്നാണ് വ്യക്തമാകുന്നത്. 7.29 ഓടെ തീ പൂർണ്ണമായും അണച്ചു.
26 പേർക്ക് പരിക്കേറ്റിട്ടുണ്ട്. രാജ്യത്താകെ ജാഗ്രതാ നിർദ്ദേശം നൽകി.പ്രധാന സ്ഥലങ്ങളിലെല്ലാം പരിശോധന തുടങ്ങി. ഡെൽഹി ത്രീ ടയർ സുരക്ഷയിലാണിപ്പോൾ.

Advertisement