ബിജെപി നേതാവ് എൽ കെ അധ്വാനിയെ പുകഴ്ത്തി കോൺഗ്രസ് നേതാവ് ശശി തരൂർ

Advertisement

തിരുവനന്തപുരം.ബിജെപി നേതാവ് എൽ കെ അധ്വാനിയെ പുകഴ്ത്തി കോൺഗ്രസ് നേതാവ് ശശി തരൂർ.
മാതൃകാപരമായ സേവന ജീവിതം നയിച്ച ഒരു യഥാർത്ഥ രാഷ്ട്രതന്ത്രജ്ഞനാണു അദ്വാനി എന്നായിരുന്നു തരൂരിന്റെ പ്രശംസ. കുടുംബാധിപത്യത്തിനെതിരായ ലേഖനത്തിൽ പാർട്ടിക്കുള്ളിൽ അമർഷം പകരുന്നതിനിടയാണ് പുതിയ സംഭവം.

എൽ കെ അദ്വാനിയുടെ പിറന്നാൾ ദിവസം അദ്വാനിക്കൊപ്പമുള്ള പഴയ ഫോട്ടോ പങ്കുവെച്ചായിരുന്നു തരൂർ ജൻമദിനാശംസ നേർന്നത്. പോസ്റ്റിൽ അദ്വാനിയുടെ പൊതുസേവനത്തോടുള്ള പ്രതിബദ്ധതയെ തരൂർ പ്രശംസിച്ചു.പൊതുസേവനത്തോടുള്ള അദ്വാനിയുടെ അചഞ്ചലമായ പ്രതിബദ്ധത, എളിമ, മാന്യത, ആധുനിക ഇന്ത്യയുടെ പാത രൂപപ്പെടുത്തുന്നതിൽ അദ്ദേഹം വഹിച്ച പങ്ക് എന്നിവ ഒരിക്കലും മായ്ക്കാൻ പറ്റാത്തതാണെന്നും തരൂർ എക്സിൽ കുറിച്ചു.അദ്വാനിയെ ഒരു യഥാർത്ഥ രാഷ്ട്രതന്ത്രജ്ഞൻ എന്ന് വിശേഷിപ്പിച്ച തരൂർ അദ്ദേഹത്തിന്റെ സേവന ജീവിതം മാതൃകാപരമാണ് എന്നും അഭിപ്രായപ്പെട്ടു. തരൂരിന്റെ പോസ്റ്റിനെ വിമർശിച്ച് സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷകൻ സഞ്ജയ് ഹെഗ്ഡെ രംഗത്തുവന്നിരുന്നു.രാമക്ഷേത്ര നിർമാണത്തിനായി ആഹ്വാനം ചെയ്ത രഥയാത്രയിൽ അദ്വാനിയുടെ പങ്ക് പൊതുസേവനമായി കണക്കാക്കാനാവില്ലെന്നാണ് ഹെഗ്ഡെ വിമർശിച്ചത്. ഈ രാജ്യത്ത് വെറുപ്പിന്റെ വ്യാളി വിത്തുകൾ പാകുന്നത് പൊതുസേവനമ​ല്ലെന്നും അദ്ദേഹം മറുപടി നൽകി.എന്നാൽ അതിനു ശേഷവും താൻ പറഞ്ഞതിൽ ഉറച്ചുനിൽക്കുന്നു​വെന്നാണ് തരൂർ വ്യക്തമാക്കിയത്. കഴിഞ്ഞ ദിവസം ഗാന്ധി കുടുംബത്തിനെതിരെ തരൂർ എഴുതിയ ലേഖനം വലിയ അമർഷമാണ് പാർട്ടിക്ക് അകത്ത് ഉണ്ടാക്കിയത്. കുടുംബാധിപത്യത്തിനെതിരായ പോസ്റ്റിനെതിരെ കോൺഗ്രസ്‌ നേതാക്കൾ തന്നെ പരസ്യമായി രംഗത്തെത്തിയിരുന്നു

Advertisement