ജഡ്ജിമാർ ഫ്യൂഡൽ പ്രഭുക്കന്മാർ അല്ല , ചീഫ് ജസ്റ്റിസ്

Advertisement

മുംബൈ.കോടതി സമുച്ചയങ്ങൾ സെവൻ സ്റ്റാർ ഹോട്ടൽ അല്ല, നീതിയുടെ ശ്രീകോവിൽ എന്ന ചീഫ് ജസ്റ്റിസ് ബി ആർ ഗവായ്.
പുതിയ ബോംബെ ഹൈക്കോടതി സമുച്ചയത്തിന്റെ ആഡംബര നിർമ്മാണത്തിലാണ് വിമർശനം.ഒരേ സമയം ഒരു ലിഫ്റ്റ് രണ്ട് ജഡ്ജിമാർ മാത്രമേ പങ്കിടാവൂ എന്നതിനെ കുറിച്ച് താൻ വായിച്ച് അറിഞ്ഞു.ജഡ്ജിമാർ ഫ്യൂഡൽ പ്രഭുക്കന്മാർ അല്ല എന്നും ചീഫ് ജസ്റ്റിസിന്റെ വിമർശനം. തങ്ങൾ നിലകൊള്ളുന്നത് പൗരന്മാരെ സേവിക്കാൻ.

പുതിയ ഹൈക്കോടതി സമുച്ചയം ഇന്ത്യൻ ഭരണഘടന ആദർശങ്ങളെ പ്രതിനിധീകരിക്കുന്നതാകണം എന്ന് ഉറപ്പുവരുത്തണമെന്നും ചീഫ് ജസ്റ്റിസ്.മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് ഉൾപ്പെടെ പങ്കെടുത്ത കെട്ടിടത്തിന്റെ ശിലാസ്ഥാപന ചടങ്ങിലാണ്  ചീഫ് ജസ്റ്റിസിന്റെ പരാമർശം.

Advertisement