ന്യൂഡെല്‍ഹി.രാജ്യവ്യാപക വോട്ടർപട്ടിക പരിഷ്കരണം പ്രഖ്യാപനം നാളെ.
കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻറെ നിർണായക
വാർത്താ സമ്മേളനം നാളെ വൈകിട്ട് 4.15ന് നടക്കും. ഘട്ടം ഘട്ടമായിട്ടായിരിക്കും
വോട്ടർപട്ടിക പരിഷ്കരണം നടപ്പിലാക്കുക.
ആദ്യ ഘട്ടത്തിൽ പത്ത് മുതൽ 15 സംസ്ഥാനങ്ങളിൽ നടപടികൾ തുടങ്ങാനാണ് സാധ്യത.
തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന പശ്ചാത്തലത്തിൽ കേരളത്തിൽ എസ്ഐആർ
നടപ്പാക്കുമോ എന്ന കാര്യത്തിലും നാളെ പ്രഖ്യാപനം ഉണ്ടാകും.
അതേസമയം അടുത്ത വർഷം നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന
മറ്റ് നാല് സംസ്ഥാനങ്ങളിലും വോട്ടർ പട്ടിക പരിഷ്കരിക്കും.




































