ന്യൂഡെൽഹി. രാജ്യസഭ തെരഞ്ഞെടുപ്പ് :
ജമ്മു കശ്മീരിൽ മൂന്ന് സീറ്റുകളിൽ നാഷണൽ കോൺഫറൻസിന് ജയം.
ഒരു സീറ്റിൽ ബിജെപി വിജയിച്ചു.
ചൗധരി മുഹമ്മദ് റംസാനെ, സജാദ് കിച്ച്‌ലൂ, ഷമ്മി ഒബ്‌റോയ് എന്നിവരാണ് NC യിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ടത്.
ജമ്മുകശ്മീർ ബിജെപി സംസ്ഥാന അധ്യക്ഷൻ സത് പാൽ ശർമയും വിജയിച്ചു.
നാലു സീറ്റുകളിലേക്കാണ് ജമ്മുകശ്മീരിൽ തെരഞ്ഞെടുപ്പ് നടന്നത്.
പിഡിപിയും സ്വതന്ത്രരും NC സ്ഥാനാർത്ഥികളെ പിന്തുണച്ചു
ജമ്മു കശ്മീർ രാജ്യ സഭ തെരഞ്ഞെടുപ്പിൽ ക്രോസ് വോട്ടിംഗ് നടന്നു.
28 സീറ്റുകൾ ഉള്ള ബിജെപിക്ക് തിരഞ്ഞെടുപ്പിൽ 32 വോട്ടുകൾ ലഭിച്ചു.



































