ജയ്പൂര്‍.രാജസ്ഥാനിലെ ജയ്പൂരിൽ വാഹനാപകടത്തെ തുടർന്ന് ഗ്യാസ് സിലിണ്ടറുകൾ പൊട്ടിത്തെറിച്ച് ഉഗ്രസ്ഫോടനം. അഞ്ച് വാഹനങ്ങൾ പൂർണമായി കത്തിയമർന്നു. ജയ്പൂർ – അജ്മീർ ദേശീയപാതയിലാണ് അപകടമുണ്ടായത്. ഗ്യാസ് സിലിണ്ടറുകൾ കയറ്റിയ ട്രക്കിന് പിന്നിൽ ടാങ്കർ ലോറി ഇടിച്ചാണ് അപകടം ഉണ്ടായത്. ഗ്യാസ് സിലിണ്ടറുകൾ ഉണ്ടായിരുന്ന ട്രക്കിന് തീപിടിച്ചു. ട്രക്കിന്റെ ഡ്രൈവറും സഹായിയും. പരുക്ക് ഏറ്റ് ആശുപത്രിയിലാണെന്ന് പോലീസ് അറിയിച്ചു. മറ്റ് ആളപായം ഉള്ളതായി നിലവില്‍ റിപ്പോര്‍ട്ടില്ല. അപകടത്തെ തുടർന്ന് മണിക്കൂറുകളോളം ദേശീയപാതയിലെ ഗതാഗതം നിർത്തിവച്ചു.
Home News Breaking News വാഹനാപകടത്തെ തുടർന്ന് ഗ്യാസ് സിലിണ്ടറുകൾ പൊട്ടിത്തെറിച്ച് ഉഗ്രസ്ഫോടനം,അഞ്ച് വാഹനങ്ങൾ പൂർണമായി കത്തിയമർന്നു






































